'അമ്മയില്‍ സജീവമല്ല ; ആരും അന്വേഷിച്ചിട്ടുമില്ല' 

തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും  സുരേഷ് ഗോപി പറഞ്ഞു
'അമ്മയില്‍ സജീവമല്ല ; ആരും അന്വേഷിച്ചിട്ടുമില്ല' 
Updated on: 
1 min read

തിരുവനന്തപുരം : ഏറെ നാളായി താരസംഘടനയായ അമ്മയില്‍ താന്‍ സജീവമല്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ഇക്കാര്യം ആരും അന്വേഷിച്ചിട്ടുമില്ല. അമ്മ നേതൃത്വത്തോടുള്ള എതിര്‍പ്പ് പരോക്ഷമായി പ്രകടിപ്പിച്ച് സുരേഷ് ഗോപി പറഞ്ഞു. 

തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും, അമ്മയിലെ വിവാദത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. 

അമ്മ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് നടി രേവതി ആവശ്യപ്പെട്ടു. അമ്മ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലാത്ത കാര്യത്തിലാണ് തീരുമാനമെടുത്തത്. അജണ്ടയില്‍ ഇക്കാര്യം ഉണ്ടായിരുന്നെങ്കില്‍ യോഗത്തില്‍ തീര്‍ച്ചയായും പങ്കെടുത്തേനെയെന്നും രേവതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Veendum, Ouseppachan
Nelson Dilipkumar, Vidya Balan
Kollam Kotta Company
Manju Warrier, Mallika Sukumaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com