അര്‍ജുന്‍ കപൂറിന് പിന്നാലെ മലൈകയ്ക്കും കോവിഡ് 

മുംബൈയിലെ വീട്ടില്‍ ക്വാറന്റൈനിലാണ് മലൈക
അര്‍ജുന്‍ കപൂറിന് പിന്നാലെ മലൈകയ്ക്കും കോവിഡ് 
Updated on: 
1 min read

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കാമുകിയും നടിയുമായ മലൈക അറോറയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മലൈകയുടെ സഹോദരി അമൃതയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. മുംബൈയിലെ വീട്ടില്‍ ക്വാറന്റൈനിലാണ് മലൈക ഇപ്പോള്‍. 

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വിവരം അര്‍ജുന്‍ പുറത്തുവിട്ടിരുന്നു. തനിക്ക് കോവിഡ് ലക്ഷണങ്ങളില്ല. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, വരും ദിവസങ്ങളില്‍ എന്റെ ആരോഗ്യനില താന്‍ നിങ്ങളെ അറിയിക്കും. ഇത് ഒരസാധരണമായ കാലമാണ്. മനുഷ്യരെല്ലാം ഈ വൈറസിനെ മറികടക്കുമെന്ന് എനിക്കുറപ്പുണ്ട്. എല്ലാവര്‍ക്കും സ്‌നേഹമെന്ന് അര്‍ജുന്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com