എ.ആർ റഹ്മാന് പിറന്നാൾ സമ്മാനവുമായി ചിത്ര; മനോഹരം; വിഡിയോ

ഇരുവരും ഒന്നിച്ച മനോഹരമായ ​ഗാനം ആലപിച്ചാണ് ചിത്ര പിറന്നാൾ ആശംസകൾ നേർന്നത്
എ.ആർ റഹ്മാന് പിറന്നാൾ സമ്മാനവുമായി ചിത്ര; മനോഹരം; വിഡിയോ
Updated on: 
1 min read

കഴിഞ്ഞ ദിവസമാണ് സം​ഗീതജ്ഞൻ എ ആർ റഹ്മാൻ 53ാം പിറന്നാൾ ആഘോഷിച്ചത്. ഇപ്പോൾ റഹ്മാന് പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് മലയാളത്തിന്റെ വാനംപാടി കെഎസ് ചിത്ര. ഇരുവരും ഒന്നിച്ച മനോഹരമായ ​ഗാനം ആലപിച്ചാണ് ചിത്ര പിറന്നാൾ ആശംസകൾ നേർന്നത്.

മെയ് മാദം എന്ന ചിത്രത്തിലെ എന്‍മേല്‍ വിഴിന്ത മഴൈത്തുളിയേ എന്ന ഗാനം ആലപിക്കുന്ന വിഡിയോ ആണ്ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എആർ റഹ്മാൻ സം​ഗീതം നൽകി കെഎസ് ചിത്രയും പി ജയചന്ദ്രനും ചേർന്ന് ആലപിച്ച ചിത്രമാണ് ഇത്. മികച്ച ​ഗാനങ്ങൾ പാടാൻ അവസരം നൽകിയതിൽ നന്ദി പറയാനും ചിത്ര മറന്നില്ല. ജനുവരി ഏഴിനായിരുന്നു റഹ്‌മാന്റെ പിറന്നാള്‍ ദിനം.

പിറന്നാള്‍ ആശംസകള്‍ റഹ്‌മാന്‍, മനോഹരമായ ഗാനങ്ങള്‍  എനിക്ക് ആലപിക്കാന്‍ അവസരം നല്‍കിയതില്‍ ഞാന്‍ താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും മനോഹരമായ പാട്ടുകള്‍ കേള്‍ക്കാന്‍ ഞാനും ആരാധകരും കാത്തിരിക്കുന്നു. ദീര്‍ഘായുസ്സുണ്ടാകട്ടെ.. - ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിത്ര പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com