ഓസ്‌കര്‍ പ്രഖ്യാപനം നീട്ടി ; 2021 ഏപ്രില്‍ 25 ന് നടത്തിയേക്കും

ഓസ്‌കര്‍ പുരസ്‌കാരത്തിന് ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്
ഓസ്‌കര്‍ പ്രഖ്യാപനം നീട്ടി ; 2021 ഏപ്രില്‍ 25 ന് നടത്തിയേക്കും
Updated on: 
1 min read

ന്യൂയോര്‍ക്ക് : ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ഈ വര്‍ഷം ഉണ്ടാകില്ല. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2021 ഏപ്രില്‍ 25 ന് പുരസ്‌കാര പ്രഖ്യാപന ചടങ്ങ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ഗവേണന്‍സ് ബോര്‍ഡ് അറിയിച്ചു.

കോവിഡ് പ്രതിസന്ധി മൂലം നിര്‍മ്മാണം നിലച്ച ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനും, റിലീസ് ചെയ്യാനുമുള്ള സാവകാശം കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിന്‍ പറഞ്ഞു. ഓസ്‌കര്‍ പുരസ്‌കാരത്തിന് ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

2012 ഫെബ്രുവരി 28 വരെ ചിത്രങ്ങള്‍ സമര്‍പ്പിക്കാം. നേരത്തെ 93-ാമത് ഓസ്‌കര്‍ പുരസ്‌കാരപ്രഖ്യാപനം ഫെബ്രുവരിയ്ക്ക് അകം നടത്തിയേക്കുമെന്ന് പുരസ്‌കാര സമിതി തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം  മാറ്റിവെക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com