ഗ്ലാമറസ് ലുക്കിൽ അഞ്ജലി അമീർ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ദാവണിയുടുത്ത് ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്
ഗ്ലാമറസ് ലുക്കിൽ അഞ്ജലി അമീർ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
Updated on: 
2 min read

നടി അഞ്ജലി അമീറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ദാവണിയുടുത്ത് ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. പച്ച, ചുവപ്പ് കോമ്പിനീഷനിലുള്ള ദാവണിയിൽ അതീവ സുന്ദരിയാണ് അ‍ഞ്ജലി. റിയാസ് കാന്തപുരം ചിത്രങ്ങൾ പകർത്തിയത്. താരം തന്നെയാണ് മേക്കപ്പും ഹെയറുമെല്ലാം ചെയ്തത്.

ഫോട്ടോഷൂട്ടിന്റെ ചെറിയൊരു മേക്കിങ് വിഡിയോയും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധിപേരാണ് നടിയെ അഭിനന്ദിച്ച് രംഗത്തുവന്നത്. ലോക്ക്ഡൗണിൽ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുമായി ശ്രദ്ധ നേടുകയാണ് അഞ്ജലി. വീട്ടിൽ വെച്ച് ഫോൺ പകർത്തിയ ചിത്രങ്ങളും കയ്യടി നേടിയിരുന്നു.


 
സിനിമയിലെ തിരക്കുകൾ മാറ്റിവച്ച് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജില്‍ കഴിഞ്ഞ വർഷം ബിരുദപഠനത്തിന് ചേർന്നിരിക്കുകയാണ് അഞ്ജലി. പഠനത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anjali ameer (@anjali_ameer___________) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com