ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്ത ആത്മഹത്യ ചെയ്ത നിലയിൽ

ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്ത ആത്മഹത്യ ചെയ്ത നിലയിൽ
ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്ത ആത്മഹത്യ ചെയ്ത നിലയിൽ
Updated on: 
1 min read

ഇൻഡോർ: ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്ത (25) ആത്മഹത്യ ചെയ്തു. ഇന്‍ഡോറിലെ വീട്ടിലാണ് താരം സ്വയം ജീവനൊടുക്കിയത്. ചൊവാഴ്ച രാവിലെ പ്രേക്ഷയുടെ അച്ഛനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹിന്ദി ടിവി പരിപാടികളായ ക്രൈം പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്‌ക് എന്നിവയില്‍ വേഷമിട്ടിട്ടുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുറച്ചു നാളുകളായി ജോലിയുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കങ്ങള്‍ നടി അനുഭവിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് പ്രേക്ഷ ഇന്‍സ്റ്റഗ്രാമില്‍ ഒരുവരി കുറിപ്പ് പങ്കുവെച്ചിരുന്നു. 'സ്വപ്‌നങ്ങള്‍ മരിച്ചു പോകുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം' എന്നാണ് പോസ്റ്റില്‍ കുറിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CJP Protests, Kangana Ranaut
Suraj Venjaramoodu
Veendum, Ouseppachan
Nelson Dilipkumar, Vidya Balan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com