നയന്‍താര- നിവിന്‍ പോളി സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

നയന്‍സിനും നിവിനും വേറെയും ചിത്രങ്ങളുടെ തിരക്കുകളായതിനാല്‍ ഇതിന്റെ ഷൂട്ട് നീണ്ട് നീണ്ട് പോവുകയായിരുന്നു.
നയന്‍താര- നിവിന്‍ പോളി സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
Updated on: 
2 min read

നയന്‍താര ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന വാര്‍ത്ത ലേഡീസ് സൂപ്പര്‍സ്റ്റാറിന്റെ മലയാള ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് കേട്ടത്. അതും മലയാളത്തിന്റെ യൂത്തന്‍മാരില്‍ പ്രമുഖനായ നിവിന്‍ പോളിക്കൊപ്പവും. ചിത്രം പ്രഖ്യാപിച്ചതിന് ശേഷം ഇതിന്റെ വിശേഷങ്ങളൊന്നും പിന്നീട് കേട്ടില്ല.

നയന്‍സിനും നിവിനും വേറെയും ചിത്രങ്ങളുടെ തിരക്കുകളായതിനാല്‍ ഇതിന്റെ ഷൂട്ട് നീണ്ട് നീണ്ട് പോവുകയായിരുന്നു. ഇപ്പോള്‍ സിനിമയുടെ ഏതാനും ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിവിനും നയന്‍താരയും അജു വര്‍ഗീസുമാണ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ശ്രനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ലൗവ് ആക്ഷന്‍ ഡ്രാമ എന്ന ഹാഷ് ടാഗോടു കൂടിയാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 

മലയാളികളുടെ പ്രിയ നടന്‍ അജു വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. അജുവും ധ്യാനും സിനിമ ലോകത്ത് ഒരു പുതിയ ചുവടു വയ്പു കൂടി നടത്തുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഷാന്‍ റഹ്മാനാണു സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com