

ഏറെ വ്യത്യസ്തമായൊരു കഥയും അതിലേറെ വ്യത്യസ്തമായ ലുക്കുമായാണ് സെയ്ഫ് അലി ഖാന് പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹിമാലയത്തിലെ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായി സെയ്ഫ് അഭിനയിക്കുന്നത്. ലാല്‍ കപ്താന് എന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തു വിട്ടിരിക്കുകയാണ്.
ഹന്‍ഡര്‍ (വേട്ടക്കാരന്) എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നല്‍കിയിരുന്നത്. പുതുക്കിയ പേരും സെയ്ഫിന്റെ ലുക്കും ഇന്നാണ് ഔദ്യോഗികമായി പുറത്തു വിട്ടത്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചിത്രം സെപ്റ്റംബര്‍ ആറിന് തിയേറ്ററുകളിലെത്തും.
സെയ്ഫിന്റെ മുടി നെറുകില്‍ കെട്ടിവെച്ച് മുഖത്ത് നിറയെ ഭസ്മം പുരട്ടി ചുവന്ന വലിയ കുറി വരച്ച ലുക്കാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കണ്ണില്‍ ഭയപ്പെടുത്തുന്ന ഒരു തീക്ഷണഭാവവും ഒളിപ്പിച്ചിട്ടുണ്ട്. റിലീസ് തീയതിയും ഫസ്റ്റ് ലുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവദീപ് സിങ് ആണ് ചിത്രത്തെിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
അതേസമയം, ചിത്രത്തിലെ സെയ്ഫിന്റെ ലുക്ക് നേരത്തെ ലീക്ക് ആയിട്ടുണ്ടായിരുന്നു. അത് ഇപ്പോള്‍ പുറത്തുവിട്ട ചിത്രം പോലെയും അല്ലായിരുന്നു. രാജസ്ഥാനിലെ ഷൂട്ടിങ് സെറ്റില്‍ നിന്നും ലീക്കായ ആ ചിത്രം പൈറേറ്റ്സ് ഓഫ് കരീബിയന്‍ എന്ന ചിത്രത്തിലെ ജോണി ഡെപ്പിന്റെ ലുക്കിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പറഞ്ഞ് ചെറിയ വിവാദങ്ങളും അന്ന് ഉടലെടുത്തിരുന്നു. ഇതിനിടെയാണ് അണിയറക്കാര്‍ ലീക്കായ ലുക്കിനോട് യാതൊരു ബന്ധവുമില്ലാത്ത പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates