പരിക്ക് ഭേദമായി; ടൊവിനോ ആശുപത്രി വിട്ടു  

സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്
പരിക്ക് ഭേദമായി; ടൊവിനോ ആശുപത്രി വിട്ടു  
Updated on: 
1 min read

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് നടന്‍ വീട്ടിലേക്ക് മടങ്ങിയത്. 'കള' എന്ന സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്.

പിറവത്തു നടന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റെങ്കിലും ഇത് കാര്യമാക്കാതെ തുടർന്നും സെറ്റിലെത്തുകയായിരുന്നു താരം. വേദന കലശലായതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ആന്തരിക രക്തശ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടനെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആഞ്ചിയോ​ഗ്രാം പരിശോധനയിൽ ആരോ​ഗ്യനില മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് പിന്നീട് മുറിയിലേക്ക് മാറ്റി. 

രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ് കള. ചിത്രത്തിൽ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ചെയ്യുന്നത്. താരത്തിന് പരുക്കേറ്റതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com