

തെന്നിന്ത്യന്‍ താരം പ്രഭാസും നീഹാരികയും തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത കുറച്ച് നാളുകളായി ഇന്റര്‍നെറ്റില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന വിഷയമായിരുന്നു. പ്രശസ്ത തെലുങ്ക് നടന്‍ ചിരഞ്ജീവിയുടെ മരുമകളും നാഗേന്ദ്ര ബാബുവിന്റെ മകളുമാണ് നീഹാരിക. എന്നാലിപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ചിരഞ്ജീവി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വ്യാപകമായി പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകളില്‍ സത്യമില്ലെന്നാണ് ചിരഞ്ജീവി പറയുന്നത്.
നീഹാരികയോട് കരിയറില്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളതെന്നും വിവാഹ ആലോചനകള്‍ ഇപ്പോഴില്ലെന്നും ചിരഞ്ജീവി വ്യക്തമാക്കി. സുമന്ത് അശ്വിന്റെ നായികയായി അഭിനയിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ നിഹാരിക. ചിരഞ്ജീവി നായകനാകുന്ന സായ് രാ നരസിംഹ റെഡ്ഡി എന്ന സിനിമയില്‍ നിഹാരിക അതിഥി വേഷത്തില്‍ അഭിനയിക്കുന്നുവെന്നും വാര്‍ത്തകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates