ബോളിവുഡിന്റെ 'അമ്മ താരം' റീമാ ലാഗു അന്തരിച്ചു

മാറാത്തി സിനിമകളിലൂടെ ബോളിവുഡിലെത്തിയ റീമ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു
ബോളിവുഡിന്റെ 'അമ്മ താരം' റീമാ ലാഗു അന്തരിച്ചു
Updated on: 
1 min read

മുംബൈ: ബോളിവുഡില്‍ അമ്മ വേഷങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച റീമാ ലാഗു അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 3.30ടെയായിരുന്നു മരണം. 

മാറാത്തി സിനിമകളിലൂടെ ബോളിവുഡിലെത്തിയ റീമ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. റീമാ ലഗൂവിന്റെ മരണവാര്‍ത്ത വന്നതോടെ ഋഷി കപൂര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ട്വിറ്ററിലൂടെ അനുശോചനവുമായെത്തി.  

സല്‍മാന്‍ ഖാനൊപ്പം മേനെ പ്യാര്‍ കിയാ, സാജന്‍,ഹം സാത് സാത് ഹെയ്ന്‍ എന്നീ സിനിമകളിലും, അക്ഷയ് കുമാറിന്റെ അമ്മയായി ജയ് കിഷെനിലും, കാജോളിന്റെ അമ്മയായി കുച്ച് കുച്ച് ഹോതാ ഹെയ്‌ലുമെത്തി. 

1958ലായിരുന്നു റീമയുടെ ജനനം. പുനെയിലെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായ ഉടനെ മറാത്തി നടിയായ അമ്മയുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലേക്കെത്തുകയായിരുന്നു. വിവാഹത്തിന് ശേഷമായിരുന്നു റീമാ ലാഗു എന്ന പേര് സ്വീകരിക്കുന്നത്. പിന്നീട് വിവാഹമോചനം നേടിയെങ്കിലും അവര്‍ പേര് മാറ്റാന്‍ തയ്യാറായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com