മിയ ഖലീഫയുടെ വിവാഹം ജൂണില്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം

റോബര്‍ട്ടുമായി ഏറെനാളായി പ്രണയത്തിലായിരുന്നു മിയ
മിയ ഖലീഫയുടെ വിവാഹം ജൂണില്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം
Updated on: 
2 min read

മുന്‍ പോണ്‍ താരവും മോഡലും നടിയുമായ മിയ ഖലീഫ വിവാഹിതയാകുന്നു. സ്വീഡിഷ് ഷെഫായ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് മിയയുടെ വരന്‍. ജൂണ്‍ പത്തിനാണ് ഇരുവരുടേയും വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ മിയ തന്നെയാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. റോബര്‍ട്ടുമായി ഏറെനാളായി പ്രണയത്തിലായിരുന്നു മിയ. 

'2019 മാര്‍ച്ച് 12 ചിക്കാഗോ. ഒരു വര്‍ഷം മുന്‍പാണ് റോബര്‍ട്ട് വിവാഹഭ്യര്‍ത്ഥന നടത്തിയത്. അന്ന് യെസ് എന്നായിരുന്നു ഉത്തരം. ഇന്നും യെസ് എന്നാണ്. ജൂണ്‍ 10 മുതലുള്ള ജീവിതത്തിലും യെസ് എന്നായിരിക്കും' മിയ കുറിച്ചു. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. റോബര്‍ട്ടുമായി പ്രണയത്തിലാണെന്ന് മിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും താരം പങ്കുവെക്കാറുണ്ട്. 

പോണ്‍ താരമായാണ് മിയ ലോക ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് പോണ്‍ രംഗം വിട്ട ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിച്ചു വരികയാണ്. ഐഎസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തുനിന്നും പിന്‍വാങ്ങിയത്. പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും താരത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്.
 

 
 
 
 
 
 
 
 
 
 
 
 
 

My Valentine

A post shared by Mia K. (@miakhalifa) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mia K. (@miakhalifa) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mia K. (@miakhalifa) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mia K. (@miakhalifa) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com