വീണാവാദകൻ ആനന്ദ് കൗശിക് അന്തരിച്ചു

പ്രശസ്ത വീണ വിദ്വാന്‍ അനന്തപദ്മനാഭന്റെ മകനാണ് ആനന്ദ്
വീണാവാദകൻ ആനന്ദ് കൗശിക് അന്തരിച്ചു
Updated on: 
1 min read

തിരുവനന്തപുരം; വീണാവാദകൻ ആനന്ദ് കൗശിക് അന്തരിച്ചു. 36 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ നാലു മണിക്കായിരുന്നു അന്ത്യം. പ്രശസ്ത വീണ വിദ്വാന്‍ അനന്തപദ്മനാഭന്റെ മകനാണ് ആനന്ദ്. 

തൃശൂര്‍ സ്വദേശിയായ ആനന്ദ് തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. ടെക്‌നോപാര്‍ക്കില്‍ സോഫ്‌റ്റ്​വെയര്‍ എഞ്ചിനീയറായിരുന്നു. ആകാശവാണിയില്‍ നിന്നും വിരമിച്ച വീണാവാദകന്‍ അനന്ത പദ്മനാഭനൊപ്പവും സ്വതന്ത്രനായും നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിട്ടുണ്ട് ആനന്ദ്. അച്ഛൻ അനന്ദ പദ്മനാഭമായിരുന്നു ആദ്യ ​ഗുരു.  സംസ്കാരം വൈകീട്ട് പാപ്പനംകോട്ടെ വീട്ടുവളപ്പിൽ. ഭാര്യ ദീപ. മകള്‍ ആനന്ദശ്രീ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com