സഞ്ജന ​ഗൽറാണി 2018 ൽ മതം മാറി വിവാഹം കഴിച്ചു; ചിത്രങ്ങൾ പുറത്ത്

വിവാഹം കഴിക്കുന്നതിനായിട്ടായിരുന്നു താരത്തിന്റെ മതംമാറ്റം
സഞ്ജന ​ഗൽറാണി 2018 ൽ മതം മാറി വിവാഹം കഴിച്ചു; ചിത്രങ്ങൾ പുറത്ത്
Updated on: 
1 min read

ബാം​ഗളൂർ; ബാം​ഗളൂർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ​ഗൽറാണി വിവാഹിതയെന്ന് റിപ്പോർട്ടുകൾ. 2018 ൽ ഇസ്ലാം മതം സ്വീകരിച്ച് താരം ബാം​ഗളൂരുവിൽ സർജനായ ഡോക്ടർ അസീസ് പാഷയെ വിവാഹം കഴിച്ചെന്നാണ് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നത്. താരത്തിന്റെ വിവാഹ​ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

വിവാഹം കഴിക്കുന്നതിനായിട്ടായിരുന്നു താരത്തിന്റെ മതംമാറ്റം. തുടർന്ന് താരം മാഹിറ എന്ന പേരും സ്വീകരിച്ചു. താരം മതം മാറിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ വിവാഹ വാർത്തയോട് സഞ്നയുടെ കുടുംബം പ്രതികരിച്ചിട്ടില്ല. മലയാള സിനിമയ‌ിലൂടെ ശ്രദ്ധേയയായ നിക്കി ​ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന. മയക്കു മരുന്ന് കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സഞ്ജന അറസ്റ്റിലാവുന്നത്. 

നിലവിൽ ബാം​ഗളൂർ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് താരം. സഞ്ജനയുടെയും ഐടി ജീവനക്കാരൻ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി. രക്തസമ്മർദത്തിൽ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടു. തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന 250 പേർ തനിക്കായി തെരുവിലിറങ്ങുമെന്നും പറഞ്ഞുവെന്നും നടി വെല്ലുവിളിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com