ഹിമേഷ് രേഷാമിയയും സോണിയ കപൂറും വിവാഹിതരായി

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഇന്നലെ മുംബൈയില്‍ വെച്ച് വിവാഹാതരായത്.
ഹിമേഷ് രേഷാമിയയും സോണിയ കപൂറും വിവാഹിതരായി
Updated on: 
1 min read

സംഗീതസംവിധായകനും നടനുമായ ഹിമേഷ് രേഷാമിയയും നടിയും ടെലിവിഷന്‍ താരവുമായ സോണിയ കപൂറും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഇന്നലെ മുംബൈയില്‍ വെച്ച് വിവാഹാതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ മനോഹരമായ വിവാഹ വസ്ത്രങ്ങളിഞ്ഞ് ഇരുവരും പ്രത്യക്ഷപ്പെട്ടു. 

മുംബൈയിലുള്ള ഹിമേഷിന്റെ വസതിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. പുലര്‍ച്ചെ 1.30നായിരുന്നു വിവാഹ മുഹൂര്‍ത്തം. ഹിമേഷിന്റെയും സോണിയയുടെയും വീട്ടുകാരെ കൂടാതെ ഹിമേഷിന്റെ ആദ്യഭാര്യയിലുള്ള മകനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

എന്തായാലും വിവാഹശേഷം ഹിമേഷ് അതീവ സന്തോഷവാനാണ്. 'വിവാഹചടങ്ങുകള്‍ നടന്നു കഴിഞ്ഞു. വേണ്ടപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സല്‍ക്കാരങ്ങള്‍ പിന്നീട് നടത്തും. വഅനുകൂലമായൊരു മുഹൂര്‍ത്തം വന്നു ചേര്‍ന്നപ്പോള്‍ വിവാഹം നടത്തിയതാണ്. ഞങ്ങള്‍ ഇനിയുള്ള കാലം ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. വിവാഹം അതിനുവേണ്ടിയുള്ള ഒരു ഔദ്യോഗിക ചടങ്ങ് മാത്രമാണ്'- ഹിമേഷ് പറഞ്ഞു.

ആദ്യ ഭാര്യയില്‍ നിന്നും 2017ല്‍ വിവാഹമോചിതനാതിന് ഷേഷമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹം നടക്കുന്നത്. 22 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമായിരുന്നു ഹിമേഷും ഭാര്യ കോമളും പിരിഞ്ഞത്. ബോംബെ ഹൈക്കോടതിയാണ് ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചത്. 

പരസ്പര ധാരണയും ബഹുമാനവുമാണ് കുടുംബ ബന്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഹിമേഷ് അന്ന് പ്രതികരിച്ചിരുന്നു. തങ്ങള്‍ രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്നും കുടുംബാംഗങ്ങള്‍ക്കും വിവാഹമോചനത്തില്‍ എതിര്‍പ്പ് ഇല്ലെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്.

കോമള്‍ തന്റെ കുടുംബമായി എന്നും തുടരുമെന്നും എന്നും പിന്തുണ നല്‍കുമെന്നും ഹിമേഷ് വ്യക്തമാക്കിയിരുന്നു. ഇരുവര്‍ക്കും 'സ്വയം' എന്ന പേരിലുള്ള മകനുമുണ്ട്. നേരത്തെ സോണിയ കപൂറുമായി ചേര്‍ത്താണ് ഗോസിപ്പുകള്‍ വന്നിരുന്നു. നിരവധി ആല്‍ബങ്ങളിലും ചിത്രങ്ങളിലും സംഗീതം ഒരുക്കിയ താരമാണ് ഹിമേഷ് രേഷ്മയ്യ. ഇതിന് പുറമെ ഗായകന്‍, അഭിനേതാവ് എന്ന നിലയിലും തംരഗം ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com