എടുത്ത പടങ്ങളെല്ലാം ബ്ലോക്ക്ബസ്റ്ററുകൾ; ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നിർമാതാവ് ആരാണെന്നറിയാമോ?

ഓരോ സിനിമയുടെയും പിന്നിൽ ഏറ്റവും കൂടുതൽ റിസ്ക് എടുക്കുന്നത് നിർമാതാക്കളായിരിക്കും.
Kalanithi Maran, Rajinikanth
കലാനിധി മാരനും രജനികാന്തും (Kalanithi Maran)എക്സ്

ഒരു സിനിമയെക്കുറിച്ച് പറയുമ്പോൾ അതിൽ അഭിനയിച്ചിരിക്കുന്ന നായകന്റെ അല്ലെങ്കിൽ നായികയുടെ മുഖം ആയിരിക്കും പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുക. അതുകഴിഞ്ഞ് സംവിധായകനെ കുറിച്ചായിരിക്കും ചർച്ചകൾ. ഏറ്റവുമൊടുവിലാണ് അതിന്റെ നിർമാതാക്കൾ ആരാണെന്ന ചോദ്യത്തിലേക്ക് പ്രേക്ഷർ പലപ്പോഴും കടക്കുക. എന്നാൽ ഓരോ സിനിമയുടെയും പിന്നിൽ ഏറ്റവും കൂടുതൽ റിസ്ക് എടുക്കുന്നത് നിർമാതാക്കളായിരിക്കും.

സിനിമ തുടങ്ങുമ്പോൾ മുതൽ അത് തിയറ്ററിൽ ഇറങ്ങുന്നതു വരെ നിർമാതാക്കളുടെ നെഞ്ചിൽ തീയായിരിക്കും. റിലീസായി കഴിഞ്ഞാലും പ്രേക്ഷകർ സ്വീകരിക്കുമോ എന്നുള്ള ടെൻഷൻ വേറെയും. പടം ഹിറ്റായാലും ഫ്ലോപ്പായാലും ഏറ്റവും കൂടുതൽ ബാധിക്കുന്നതും നിർമാതാക്കളെ തന്നെയായിരിക്കും. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമ നിർമാതാക്കൾ ആരൊക്കെയാണെന്ന് നോക്കിയാലോ.

1. കലാനിധി മാരൻ

Kalanithi Maran
കലാനിധി മാരൻഎക്സ്

ഇന്ത്യയിലെ ഏറ്റവും ധനികനായ ചലച്ചിത്ര നിർമാതാവ് സൺ ഗ്രൂപ്പിന്റെ ഉടമയായ കലാനിധി മാരനാണ്. സൺ പിക്ചേഴ്സുമായി ചേർന്ന് അദ്ദേഹം നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ നിർമിച്ചിട്ടുണ്ട്. 33,400 കോടിയാണ് ഇദ്ദേ​ഹത്തിന്റെ ആസ്തി.

2. റോണി സ്ക്രൂവാല

Ronnie Screwvala
റോണി സ്ക്രൂവാലഇൻസ്റ്റ​ഗ്രാം

യുടിവി മോഷൻ പിക്ചേഴ്സിന്റെ സ്ഥാപകനാണ് റോണി സ്ക്രൂവാല. ഡിസ്നിക്ക് പിന്നീട് അദ്ദേഹം ഇത് വിറ്റു. ഉറി, കേദർനാഥ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആർ‌എസ്‌വി‌പി മൂവീസ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനി തുടങ്ങി. 12,800 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

3. ആദിത്യ ചോപ്ര

Yash Raj Films
ആദിത്യ ചോപ്രഇൻസ്റ്റ​ഗ്രാം

ബോളിവുഡിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള നിർമാതാക്കളിലൊരാളാണ് യഷ് രാജ് ഫിലിംസിന്റെ ഉടമ ആദിത്യ ചോപ്ര. 7500 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

4. അർജൻ ആൻഡ് കിഷോർ ലുല്ല

Eros International
അർജൻ ആൻഡ് കിഷോർ ലുല്ലഇൻസ്റ്റ​ഗ്രാം

എറോസ് ഇന്റർനാഷ്ണലിന്റെ പിന്നിൽ പ്രവർത്തിച്ചരാണ് ലുല്ല ബ്ര​ദേഴ്സ്. ബോളിവുഡ് സിനിമകളെ മാത്രമല്ല പ്രാദേശിക സിനിമകളെയും ലുല്ല ബ്രദേഴ്സ് പിന്തുണച്ചിട്ടുണ്ട്. 7400 കോടിയാണ് ഇവരുടെ ആസ്തി.

5. കരൺ ജോഹർ

Karan Johar
കരൺ ജോഹർഇൻസ്റ്റ​ഗ്രാം

ബോളിവുഡിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള നിർമാതാവാണ് കരൺ ജോഹർ. അദ്ദേഹത്തിന്റെ ധർമ പ്രൊഡക്ഷൻസ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നിർമാണക്കമ്പനികളിൽ ഒന്നാണ്. 1700 കോടിയാണ് കരണിന്റെ ആസ്തി.

6. ​ഗൗരി ഖാൻ

Gauri Khan
​ഗൗരി ഖാൻഇൻസ്റ്റ​ഗ്രാം

ഷാരുഖ് ഖാനൊപ്പം റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ സഹ ഉടമയാണ് ഗൗരി ഖാൻ. 1600 കോടി രൂപയുടെ ആസ്തിയുണ്ട് ഇവർക്ക്.

7. ആമിർ ഖാൻ

Aamir Khan
ആമിർ ഖാൻഎക്സ്

നിരൂപക പ്രശംസ നേടിയ ഒട്ടേറെ സിനിമകൾ നിർമിച്ചിട്ടുണ്ട് ആമിർ ഖാൻ പ്രൊഡക്ഷൻസ്. 1500 കോടി ആസ്തിയുമുണ്ട് ആമിറിന്.

8. ഭൂഷൻ കുമാർ

Bhushan Kumar
ഭൂഷൻ കുമാർഇൻസ്റ്റ​ഗ്രാം

സിനിമയും മ്യൂസിക് വിഡിയോസുമെല്ലാം നിർമിച്ച് പേര് കേട്ട നിർമാണ കമ്പനിയാണ് ഭൂഷൻ കുമാറിന്റെ ടി സീരിസ്. 1400 കോടി ആസ്തിയുള്ള ടീ സീരിസിന്റെ നിരവധി ചിത്രങ്ങളും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

9. സജിദ് നദിയാവാല

Sajid Nadiadwala
സജിദ് നദിയാവാലഇൻസ്റ്റ​ഗ്രാം

കിക്ക്, ഭാ​ഗി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച് പ്രശസ്തരായ നിർമാണക്കമ്പനിയാണ് സജിദ് നദിയാവാലയുടെ നദിയാവാല ​ഗ്രാൻഡ്സൺ എന്റർടെയ്ൻമെന്റ്. 1100 കോടിയാണ് ഇവരുടെ ആസ്തി.

10. എക്ത കപൂർ

Ektaa kapoor
എക്ത കപൂർഇൻസ്റ്റ​ഗ്രാം

ബോളിവുഡിലെ ഹിറ്റ് നിർമാതാക്കളിലൊരാളാണ് എക്ത കപൂർ. ബാലാജി ടെലിഫിലിംസ് ആണ് എക്തയുടെ നിർമാണ കമ്പനി. 1030 കോടിയുടെ ആസ്തിയുമുണ്ട്.

Summary

10 Richest Film Producers in India 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com