മോഹൻലാൽ, പോസ്റ്റർ/ ഫേയ്സ്ബുക്ക്
മോഹൻലാൽ, പോസ്റ്റർ/ ഫേയ്സ്ബുക്ക്

'12th മാൻ', മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ത്രില്ലർ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

11 പേരുള്ള ഒരു വീട്ടിലേക്ക് കടന്നു ചെല്ലുന്ന മോഹൻലാലിന്റെ രൂപമാണ് പോസ്റ്ററിൽ
Published on

ദൃശ്യം2 ന്റെ മികച്ച വിജയത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും കൈകോർക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. മിസ്റ്ററി ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് '12th മാൻ' എന്നാണ് പേരു നൽകിയിരിക്കുന്നത്. നി​ഗൂഢത നിറക്കുന്നതാണ് പോസ്റ്റർ. 

മോഹൻലാൽ തന്നെയാണ് തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. 11 പേരുള്ള ഒരു വീട്ടിലേക്ക് കടന്നു ചെല്ലുന്ന മോഹൻലാലിന്റെ രൂപമാണ് പോസ്റ്ററിൽ. അൺവെയിലിങ് ദി ഷാ​ഡോസ് എന്ന ടാ​ഗ് ലൈനോടെയാണ് ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 

സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയ്ക്കു മുൻപായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ ചിത്രവുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് ജീത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com