130 കിലോ ഭാരമെടുത്ത് പൃഥ്വിരാജ്; വിഡിയോയ്ക്ക് താഴെ ഉപദേശവുമായി ആരാധകര്‍

വിഡിയോയ്ക്ക് താഴെ താരത്തിന്റെ പരിശീലകനെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്
130 കിലോ ഭാരമെടുത്ത് പൃഥ്വിരാജ്; വിഡിയോയ്ക്ക് താഴെ ഉപദേശവുമായി ആരാധകര്‍
Updated on
1 min read

യുവതാരങ്ങള്‍ക്കിടയില്‍ വലിയ മത്സരം നടക്കുകയാണ്. ഓരോ ദിവസവും ജിമ്മില്‍ നിന്നുള്ള പുതിയ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്ത് അമ്പരപ്പിക്കുകയാണ് താരങ്ങള്‍. പൃഥ്വിരാജും ടൊവിനോ തോമസുമാണ് ഈ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ടൊവിനോയുടെ മസില്‍ ചിത്രം വൈറലായതിന് പിന്നാലെ ഡെഡ്‌ലിഫ്റ്റ് വിഡിയോയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. 

130 കിലോ ഭാരം ഉയര്‍ത്തുന്നതിന്റെ വിഡിയോയാണ് താരം പങ്കുവെച്ചത്. അഞ്ച് പ്രാവശ്യമാണ് താരം ഭാരം ഉയര്‍ത്തുന്നത്. ഭാരം ഉയര്‍ത്തുന്നതില്‍ മുന്നേറ്റമുണ്ടെന്നാണ് താരം വ്യക്തമാക്കുന്നത്. ഗെറ്റിങ്  സ്‌ട്രോങ്ങള്‍, വര്‍ക് ഇന്‍ പ്രോഗ്രസ് എന്നീ ടാഗിലാണ് വിഡിയോ. 

എന്നാല്‍ വിഡിയോയ്ക്ക് താഴെ താരത്തിന്റെ പരിശീലകനെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ഡെഡ്‌ലിറ്റ് തെറ്റായിട്ടാണ് ചെയ്യുന്നതെന്നും ശരിയായ പൊസിഷനിലല്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. എത്ര ഭാരം ഉയര്‍ത്തുന്നു എന്നതില്‍ അല്ല കാര്യമെന്നും കൃത്യമായി ചെയ്യുകയാണ് വേണ്ടതെന്നും അവര്‍ ഉപദേശിക്കുന്നുണ്ട്. കൂടാതെ സുരക്ഷയ്ക്കുവേണ്ടി ബെല്റ്റ് ഉപയോഗിക്കണമെന്നും കമന്റുകളുണ്ട്. അതിനൊപ്പം തന്നെ രസകരമായ കമന്റുകളും വരുന്നുണ്ട്. ടൊവിനോയോട് എതിരിടാനാണോ വിഡിയോ ഇറക്കിയത് എന്നായിരുന്നു ചിലരുടെ ചോദ്യം. ടൊവിനോയുടേതു പോലെ മസില്‍ വരുത്താന്‍ ഉപദേശിക്കുന്നവരുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com