18 വയസിൽ ആദ്യ ഫോട്ടോഷൂട്ട്, അന്ന് ഞാൻ അസ്വസ്ഥയായിരുന്നു; ഓർമ്മ പങ്കുവെച്ച് കനിഹ

ആരാധകര്‍ അവരുടെ മൂല്യമുള്ള ഓര്‍മ്മകള്‍ തന്നോടുംകൂടെ പങ്കുവയ്ക്കാനും കനി​ഹ ആവശ്യപ്പെടുന്നുണ്ട്
18 വയസിൽ ആദ്യ ഫോട്ടോഷൂട്ട്, അന്ന് ഞാൻ അസ്വസ്ഥയായിരുന്നു; ഓർമ്മ പങ്കുവെച്ച് കനിഹ
Updated on
1 min read

ജീവിതത്തിൽ ആദ്യമുണ്ടാകുന്ന അനുഭവങ്ങളെല്ലാം എല്ലാവർക്കും പ്രിയപ്പെട്ടതായിരിക്കും. ആദ്യ പ്രണയവും ജോലിയുമെല്ലാം നിറം മങ്ങാത്ത ഓർമയായി മനസിലുണ്ടാകും. ഇപ്പോൾ തന്റെ ആദ്യ ഫോട്ടോഷൂട്ടിന്റെ ഓർമ പങ്കുവെക്കുകയാണ് നടി കനിഹ. 18ാം വയസിലാണ് താരം ആദ്യ ഫോട്ടോഷൂട്ട് ചെയ്യുന്നത്. മിസ് ചെന്നൈ മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു ഇത്. അന്ന് താൻ വളരെ അസ്വസ്ഥയായിരുന്നെന്നും എന്നാൽ തന്റെ ചിരി മാത്രം സ്വാഭാവികമായി വന്നു എന്നാണ് താരം പറയുന്നത്. ആരാധകര്‍ അവരുടെ മൂല്യമുള്ള ഓര്‍മ്മകള്‍ തന്നോടുംകൂടെ പങ്കുവയ്ക്കാനും കനി​ഹ ആവശ്യപ്പെടുന്നുണ്ട്.

കനിഹയുടെ കുറിപ്പ് വായിക്കാം

'എനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍, മിസ് ചെന്നൈ മത്സരത്തിനായുള്ള എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്. ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. അന്ന് ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നതും, മേക്കപ്പും, മുടി പുതിയരീതിയില്‍ കെട്ടുന്നതെല്ലാം ആദ്യമായായിരുന്നു. എന്നാല്‍ അപ്പോഴും സ്വാഭാവികമായും എന്നിലേക്ക് വന്നത് എന്റെയാ പുഞ്ചിരിയായിരുന്നു. എല്ലാ ആദ്യാനുഭവങ്ങളും എപ്പോഴും പ്രത്യേകതയുള്ളതാകണമെന്നില്ല. ആദ്യമായി ഒരു കാറോടിക്കുന്നത്, ആദ്യത്തെ ചുംബനം, ആദ്യത്തെ ക്രഷ്, ആദ്യത്തെ ശമ്പളം, ആദ്യത്തെ ജോലി, അങ്ങനെ പലതും. നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആ ഓര്‍മ്മകള്‍ മുറുകെപിടിച്ച്  പുഞ്ചിരിക്കുക. അത് പങ്കിടുന്നത് മൂല്യമുള്ളതാണ് എന്ന തോന്നുന്നെങ്കില്‍ എന്നോടുംകൂടെ പറയുക. തീര്‍ച്ചയായും അവ ഞാന്‍ വായിക്കും'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com