20 വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ സ്വിംസ്യൂട്ടില്‍ നടി; ഒരു രക്ഷയുമില്ലെന്ന് ആരാധകര്‍, ചിത്രങ്ങൾ 

ഒന്ന് 1999ലും എടുത്തതും മറ്റൊന്ന്  2019ല്‍ എടുത്ത ചിത്രവുമാണ്
20 വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ സ്വിംസ്യൂട്ടില്‍ നടി; ഒരു രക്ഷയുമില്ലെന്ന് ആരാധകര്‍, ചിത്രങ്ങൾ 
Updated on: 
1 min read

മകനൊപ്പം അവധിക്കാലം ആഘോഷമാക്കുകയാണ് ബോളിവുഡ് താരം ഗുല്‍ പനാഗ്. മാലിദ്വീപിലാണ് ഇരുവരുടെയും ആഘോഷം. ഇതിനിടയിൽ താരം ഇൻസ്ററ​ഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ ലോകത്ത് ചർച്ചയാകുന്നത്. രണ്ടു ചിത്രങ്ങൾ ചേർത്തുള്ള ഒരു കൊളാഷ് ആണ് താരം ആരാധകരുമായി പങ്കുവച്ചത്. ഇതിനൊപ്പമ‌ുള്ള വാക്കുകളാകട്ടെ അക്ഷരാർത്ഥത്തിൽ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. 

ചിത്രങ്ങളുടെ വിവരണമാണ് താരം കുറിച്ചിരിക്കുന്നത്. ഒരേ സ്ഥലത്തുവച്ച് എടുത്തതാണ് രണ്ട് ചിത്രങ്ങളും. പക്ഷെ ഒന്നിന് 20 വർഷം പഴക്കമുണ്ടെന്ന് മാത്രം. എന്നാൽ ചിത്രങ്ങളിൽ ഗുല്‍ പനാഗ് ധരിച്ചിരിക്കുന്ന വേഷം പോലും ഒന്നാണ്. ഒരേ സ്ഥലം, ഒരേ സ്വിമ്മിങ് വേഷം. ഒന്ന് 1999ലും എടുത്തതും മറ്റൊന്ന്  2019ല്‍ എടുത്ത ചിത്രവുമാണ്. 

രണ്ട് ദശാബ്ദം ഇടവേളയുണ്ടായിട്ടും താരത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്ന വിഷയം. ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും മാലിദ്വീപിൽ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. ഒപ്പം തന്റെ മാർക്ക് ആൻഡ് സ്പെൻസർ സ്വിമ്മിങ് സ്യൂട്ടിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER