2000 കോടി പിന്നിട്ട് ദംഗലിന്റെ കുതിപ്പ്; ലോക ബോക്‌സ് ഓഫീസില്‍ 2000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ

2000 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ദംഗല്‍ എന്നാണ് ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
2000 കോടി പിന്നിട്ട് ദംഗലിന്റെ കുതിപ്പ്; ലോക ബോക്‌സ് ഓഫീസില്‍ 2000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ
Updated on: 
1 min read

ലോക ബോക്‌സ് ഓഫീസില്‍ 2000 കോടി രൂപ കളക്ഷന്‍ പിന്നിട്ട് കുതിപ്പ് തുടര്‍ന്ന് ആമിര്‍ ഖാന്റെ ദംഗല്‍. 2000 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ദംഗല്‍ എന്നാണ് ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചൈനയില്‍ പ്രദര്‍ശനം തുടരുന്ന 53ാം ദിവസത്തില്‍ 2.5 കോടി രൂപ കളക്ഷന്‍ നേടിയാണ് ദംഗല്‍ 2000 കോടി ക്ലബിലേക്ക് കടന്നത്. ഇതുകൂടാതെ ലോക ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ഇംഗ്ലീഷ് ഇതര സിനിമയാണ് ദംഗല്‍. 

ചൈനീസ് ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി എഴുതിയ ഹോളിവുഡിന് പുറത്തുള്ള 16 സിനിമകളുടെ ലിസ്റ്റിലും ദംഗല്‍ ഇടംപിടിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ അമേരിക്ക; സിവില്‍ വാര്‍, XXX; Return of xander cage, Transformers; Dark of the moon, titanic 3D, Jungle book എന്നി സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡാണ് ദംഗല്‍ ചൈനയില്‍ ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

അവതാറും, ജുറാസിക് വേള്‍ഡുമാണ് ചൈനീസ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ ദംഗലിന് മുന്നിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER