21 വയസിലെ അമ്മ, 19 വയസിൽ അതേ വേഷം ധരിച്ച് മകളും; വൈറലായി ഇഷാനിയുടെ ചിത്രങ്ങൾ

സിന്ധുവിനെപ്പോലെ വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ് നിന്നുകൊണ്ടാണ് സ്പെഷ്യൽ ഫോട്ടോഷൂട്ട്
21 വയസിലെ അമ്മ, 19 വയസിൽ അതേ വേഷം ധരിച്ച് മകളും; വൈറലായി ഇഷാനിയുടെ ചിത്രങ്ങൾ
Updated on
1 min read

മ്മയുടെ കൗമാരപ്രായത്തിലെ മനോഹരമായ ചിത്രങ്ങൾ തന്നിലൂടെ പുനഃരാവിഷ്കരിക്കുകയാണ് കൃഷ്ണകുമാർ- സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണ. അമ്മയുടെ ​ഗോൾഡൻ ചിത്രങ്ങളിലേതുപോലെ അണിഞ്ഞൊരുങ്ങിനിൽക്കുന്ന ഇഷാനി സോഷ്യൽ മീ‍ഡിയയെ ഞെട്ടിക്കുകയാണ്. 

സിന്ധുവിനെപ്പോലെ വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ് നിന്നുകൊണ്ടാണ് സ്പെഷ്യൽ ഫോട്ടോഷൂട്ട്. റിക്രിയേറ്റിങ് ​ഗോൾഡ് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ. അമ്മയുടെ 16 വയസിലേയും 21 വയസിലെ ചിത്രങ്ങളാണ് താരം ഉപയോ​ഗിച്ചിരിക്കുന്നത്. ഒന്നിൽ ചുവപ്പും കറുപ്പും നിറത്തിലുള്ള ധാവണി അണിഞ്ഞ് നിലത്തിരിക്കുകയാണ് സിന്ധു. അമ്മയുടേതുപോലെ സമാനമായ വേഷത്തിലാണ് ഇഷാനിയുടെ ചിത്രവും. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ishaani Krishna (@ishaani_krishna) on

സിന്ധുവിന്റെ 21 വയസിലെ ഒരു ചിത്രമാണ് ഏറ്റവും സ്പെഷ്യലായിട്ടുള്ളത്. അമ്മ ധരിച്ചിരുന്ന അതേ വേഷം തന്നെയാണ് ഇഷാനിയും ധരിച്ചിരിക്കുന്നത്. തന്റെ ചില വസ്ത്രങ്ങൾ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും അതു തന്നെയാണ് ഇഷാനി ധരിച്ചിരിക്കുന്നതെന്നും മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സിന്ധു കുറിച്ചു. ഇതിനോടകം മൂന്ന് ചിത്രങ്ങളാണ് ഇഷാനി പുനഃരാവിഷ്കരിച്ചത്. എന്തായാലും നാലു മക്കളിൽ അമ്മയുടെ കാർബൺ കോപ്പി ഇഷാനിയാണെന്നാണ് ആരാധകർ പറയുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ishaani Krishna (@ishaani_krishna) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ishaani Krishna (@ishaani_krishna) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com