മോഹൻലാൽ പുതിയ വാഹനം സ്വന്തമാക്കിയ വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ടൊയോട്ടയുടെ വെല്‍ഫയറാണ് താരം സ്വന്തമാക്കിയത്. താരം വാഹനത്തിനടുത്ത് നിൽക്കുന്ന ചിത്രങ്ങളടക്കമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഈ വാർത്ത കേട്ട ആരാധകർക്ക് അറിയേണ്ടത് മറ്റൊന്നായിരുന്നു. ഇക്കുറിയും ഇഷ്ടതാരം ഇഷ്ടനമ്പർ തന്നെയാകുമോ തിരഞ്ഞെടുക്കുന്നത് എന്നായിരുന്നു ആരാധകരുടെ ആകാംഷ.
പക്ഷെ പതിവ് തെറ്റിച്ച് മോഹൻലാൽ ഇക്കുറി 2255 എന്ന നമ്പർ വേണ്ടെന്നുവച്ചു. 2020ൽ വാങ്ങിയ വാഹനം ആയതിനാലാകാം താരം 2020 ആണ് ഇക്കുറി തിരഞ്ഞെടുത്തത്. KL 07 CU 2020 എന്നാണ് കാറിന്റെ നമ്പർ.
79.99 ലക്ഷം രൂപ വരെയാണ് വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില. ഒരു വേരിയന്റില്‍ മാത്രമേ വാഹനം ലഭിക്കുകയൊള്ളു. 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട് വെല്‍ഫയറിന്.ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിന്റെ പ്രത്യേകതകളാണ്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ പവർ. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates