ചെന്നൈ; അന്തരിച്ച നടൻ ശിവാജി ഗണേശന്റെ സ്വത്തിനെ ചൊല്ലി മക്കൾ തമ്മിലുള്ള തർക്കം കോടതിയിൽ. താരത്തിന്റെ പെൺമക്കളായ ശാന്തിയും രാജ്വിയുമാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സഹോദരങ്ങളായ നടന്‍ പ്രഭുവും രാംകുമാറും അനധികൃതമായി സ്വത്തു തട്ടിയെടുത്തെന്നാണ് ഹര്‍ജിയിലെ ആരോപണം.
അച്ഛന്റെ സ്വത്തുക്കൾ തങ്ങൾ അറിയാതെ വിറ്റെന്നാണ് ഇരുവരും ഹർജിയിൽ ആരോപിച്ചത്. കൂടാതെ മറ്റു ചില സ്വത്തുക്കൾ അവരുടെ ആണ്‍മക്കളുടെ പേരിലാക്കിയെന്നും പറയുന്നുണ്ട്. ഗോപാലപുരത്തെ ശിവാജിയുടെ വീട് പ്രഭുവും രാംകുമാറും ചേര്‍ന്ന് അഞ്ചുകോടി രൂപയ്ക്ക് വിറ്റു. റോയപ്പേട്ടയിലെ നാലു വീടുകളുടെ വാടകയില്‍ ഒരു വിഹിതംപോലും നല്‍കുന്നില്ല. കൂടാതെ വ്യാജ വില്‍പ്പത്രം തയ്യാറാക്കി പ്രഭുവും രാംകുമാറും അവരെ കബളിപ്പിച്ചതായും സഹോദരിമാര്‍ ആരോപിച്ചു.
അമ്മയുടെ സ്വത്തിന്റെ പേരിലും തർക്കമുണ്ട്. അമ്മയുടെ സ്വത്തിന്റെയും പത്തുകോടിയോളം വിലമതിക്കുന്ന 1000 പവന്‍ സ്വര്‍ണം, വജ്രം, വെള്ളി ആഭരണങ്ങളുടെ വിഹിതവും ഇതുവരെയായി നല്‍കാതെ വഞ്ചിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അഭിനയരംഗത്തെ പ്രതിഫലം ഉപയോഗിച്ച് ശിവാജി ഗണേശന്‍ ചെന്നൈയില്‍ പലയിടത്തും സ്വത്തുക്കള്‍ വാങ്ങിയിരുന്നു. അവയ്ക്ക് നിലവില്‍ 271 കോടി രൂപയോളം മൂല്യമാണ് കണക്കാക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
