
വായിച്ചറിഞ്ഞ പുസ്തകങ്ങളിലെ കഥയും കഥാപാത്രങ്ങളും പശ്ചാത്തലവുമൊക്കെ സിനിമയിലേക്ക് കൊണ്ടുവരുമ്പോൾ അതൊരു പുതിയ അനുഭവമായി മാറാറുണ്ട്. നോവലുകളും ചെറുകഥകളുമൊക്കെ ഇങ്ങനെ സിനിമയ്ക്ക് പ്രചോദനമായി മാറാറുണ്ട്. ചിലപ്പോൾ നോവലിനെ അല്ലെങ്കിൽ കഥയേക്കാൾ സിനിമ ഒരുപടി മുന്നിൽ നിൽക്കാറുണ്ട്. എന്നാൽ മറ്റു ചിലപ്പോഴാകട്ടെ നേരെ മറിച്ചും സംഭവിക്കാറുണ്ട്. സാഹിത്യ രൂപത്തോട് ഒട്ടും കൂറു പുലർത്താനാകാതെ പോയ സിനിമകളുമുണ്ട്. നോവലുകളെ അടിസ്ഥാനമാക്കി ഒരുക്കിയ ചില ബോളിവുഡ് ചിത്രങ്ങളേക്കുറിച്ച് അറിയാം.
ചേതൻ ഭഗത് എഴുതിയ 'ഫൈ പോയ്ന്റ് സംവണ്‍' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ത്രീ ഇഡിയറ്റ്സ് ഒരുക്കിയിരിക്കുന്നത്. രാജ്കുമാര്‍ ഹിരാനി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ആമിർ ഖാൻ, ആർ മാധവൻ, ശർമൻ ജോഷി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടാന്‍ ചിത്രത്തിനായി. കരീന കപൂറായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്.
ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2002 ൽ പുറത്തിറങ്ങിയ ദേവദാസ്. സഞ്ജയ് ലീല ബൻസാലിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 1917 ൽ പ്രസിദ്ധീകരിച്ച ശരത് ചന്ദ്ര ചതോപാധ്യായയുടെ 'ദേവദാസ്' എന്ന ബംഗാളി നോവലിനെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. ഈ നോവൽ രണ്ടാമത്തെ പ്രാവശ്യം വായിച്ചപ്പോഴാണ് ഇത് സിനിമയാക്കിയാലോ എന്ന് സഞ്ജയ് ലീല ബൻസാലിക്ക് തോന്നുന്നത്. ദേവദാസ് മുഖർജി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷാരൂഖ് എത്തിയത്.
ചേതൻ ഭഗത്തിൻ്റെ 2008 ൽ പ്രസിദ്ധീകരിച്ച 'ദ് ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രാജ്കുമാർ റാവു, അമിത് സാദ്, സുശാന്ത് സിങ് രജ്പുത് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രമെത്തിയത്. അഭിഷേക് കപൂർ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
അഭിഷേക് വർമ്മൻ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ കപൂറും ആലിയ ഭട്ടുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ടു സ്റ്റേറ്റ്സ് എന്ന പേരിൽ 2009 ൽ ചേതൻ ഭഗത് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ചെയ്തിരിക്കുന്നത്. ആദ്യ ദിനം തന്നെ ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി.
വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് 2006 ൽ പുറത്തുവന്ന ചിത്രമാണ് ഓംകാര. ഷേക്സ്പിയറിന്റെ 'ഒഥല്ലോ'യെ അടിസ്ഥാനമാക്കിയാണ് ഓംകാര പുറത്തുവന്നത്. ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. അജയ് ദേവ്ഗൺ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, വിവേക് ഒബ്റോയ്, ബിപാഷ ബസു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates