60 ലക്ഷത്തിന്റെ പുതുപുത്തന്‍ ലക്‌സസ് കാര്‍ സ്വന്തമാക്കി സൗബിന്‍

ലക്‌സസിന്റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ്300 എച്ചാണ് താരം സ്വന്തമാക്കിയത്
60 ലക്ഷത്തിന്റെ പുതുപുത്തന്‍ ലക്‌സസ് കാര്‍ സ്വന്തമാക്കി സൗബിന്‍
Updated on
1 min read

കൊച്ചി; ടൊയോട്ടയുടെ ഹൈബ്രിഡ് ലക്‌സസ് കാര്‍ സ്വന്തമാക്കി പ്രിയ താരം സൗബിന്‍ ഷാഹിര്‍. ലക്‌സസിന്റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ്300 എച്ചാണ് താരം സ്വന്തമാക്കിയത്. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ലക്‌സസ് നിരയിലെ ഏറ്റവും മികച്ച വാഹനമാണ് ഇത്. അടുത്തിടെ നടന്‍ ജയസൂര്യയും ലക്‌സസ് കാര്‍ വാങ്ങിയിരുന്നു. 

ടൊയോട്ടയുടെ ആഡംബര കാര്‍ വിഭാഗമാണ് ലക്‌സസ്. കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങിയ ലക്‌സസ് കാറുകള്‍ക്ക് ആരാധകരേറെയാണ്. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി കരുത്തുണ്ട്. പരമാവധി 180 കിലോമീറ്റര്‍ വേഗമുള്ള കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റുകള്‍ മാത്രം മതി. 

ഈ ഓണക്കാലത്ത് പുതിയ കാര്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സൗബിന്‍. അടുത്തിടെ മഞ്ജുവാര്യരും ലെനയും തങ്ങളുടെ ഇഷ്ടവാഹനങ്ങള്‍ സ്വന്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com