'ല​ഗാൻ' മുതൽ '83' വരെ: ക്രിക്കറ്റ് ആവേശത്തിൽ കാണാൻ പറ്റിയ 7 സിനിമകൾ

17 വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് മറ്റൊരു ടി20 ലോകകപ്പ് കിരീടം എത്തിയിരിക്കുകയാണ്
movies based on cricket

രാജ്യം ഒന്നാകെ ക്രക്കറ്റ് ആവേശത്തിലാണ്. 17 വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് മറ്റൊരു ടി20 ലോകകപ്പ് കിരീടം എത്തിയിരിക്കുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി നിരവധി സിനിമകളാണ് പുറത്തുവന്നിരിക്കുന്നത്. ഇവയിൽ പലതും വൻ വിജയമായിരുന്നു. ക്രിക്കറ്റ് ആവേശത്തിൽ കാണാൻ പറ്റിയ എട്ട് സിനിമകൾ പരിചയപ്പെടാം.

1. ലഗാന്‍

lagaan

ആമിര്‍ ഖാന്‍ നായകനായി 2001ല്‍ റിലീസ് ചെയ്ത ചിത്രമാണ് ലഗാന്‍. ബ്രിട്ടീഷ് ഇന്ത്യയെ പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രം സ്വാതന്ത്ര്യ സമര പോരാട്ടത്തേക്കുറിച്ചും പറയുന്നുണ്ട്. അഷുതോഷ് ഗൗരീകര്‍ സംവിധാനം ചെയ്ത ചിത്രം എംഎക്‌സ് പ്ലേയറില്‍ കാണാനാകും.

2. 83

83

1983ലെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. 2021ല്‍ റിലീസ് ചെയ്ത ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്തത്. രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ കപില്‍ ദേവിന്റെ വേഷത്തിലെത്തിയത്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ കാണാം.

3. എംഎസ് ധോനി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി

ms dhoni the untold story

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. സുശാന്ത് സിങ് രാജ്പുത്താണ് ചിത്രത്തില്‍ ധോനിയുടെ വേഷത്തിലെത്തിയത്. താരത്തിന്റെ കുട്ടിക്കാലം മുതലുള്ള ജീവിതം പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

4. 1983

1983

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം. കടുത്ത ക്രിക്കറ്റ് പ്രേമിയായ രമേശന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ചത്. തന്റെ ക്രിക്കറ്റ് സ്വപ്‌നം മകനിലൂടെ യാഥാര്‍ത്ഥ്യമാക്കുന്ന രമേശന്റെ കഥ മലയാളികള്‍ ഏറ്റെടുത്തു.

5. ജേഴ്‌സി

jersey

നാനി പ്രധാന വേഷത്തിലെത്തിയ തെലുങ് ചിത്രമാണ് ജേഴ്‌സി. ഗൗതം തിന്നമുരി സംവിധാനം ചെയ്ത ചിത്രം 2019ലാണ് റിലീസ് ചെയ്തത്. 30 പിന്നിട്ട യുവാവിന്റെ ക്രിക്കറ്റിലേക്ക് വരാനുള്ള ശ്രമമാണ് ചിത്രത്തില്‍ പറയുന്നത്. മികച്ച അഭിപ്രായം നേടിയ ചിത്രം ഹിന്ദിയിലേക്ക് റീ മേക്ക് ചെയ്തു. ഷാഹിദ് കപൂറാണ് ചിത്രത്തില്‍ നായകനായി എത്തിയത്.

6. ഇഖ്ബാല്‍

iqbal

ബധിരനും മൂകനുമായ ഒരു ആണ്‍കുട്ടി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതാണ് ചിത്രം. ശ്രേയസ് തല്‍പാഡെ, നസിറിദ്ദീന്‍ ഷാ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

7. ഷബാഷ് മിതു

shabaash mithu

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ ക്രിക്കറ്റ് ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ താപ്‌സി പന്നു ആണ് മിതാലി രാജിന്റെ വേഷത്തിലെത്തിയത്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com