

ഗാന്ധിനഗര്‍: ഗുജറാത്തിലെ ജാംനഗര്‍ ആഘോഷത്തിന്റെ കൊടുമുടിയിലാണ്. ഗൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികളാണ് എത്തിയിരിക്കുന്നത്. 750 ഏക്കറോളം പരന്നുകിടക്കുന്ന റിലയന്‍സിന്റെ ഗ്രീന്‍ ടൗണ്‍ഷിപ്പില്‍ മാര്‍ച്ച് ഒന്ന് മുതല്‍ മൂന്നുവരെയാണ് പരിപാടി.
വ്യത്യസ്ത തീം ആസ്പദമാക്കിയാണ് പ്രീ വെഡ്ഡിങ് ആഘോഷം നടത്തുന്നത്. ആദ്യ ദിവസത്തെ തീം എവര്‍ലാന്‍ഡിലൊരു സായാഹ്നം എന്നാണ്. എലഗന്റ് കോക്ക്ടെയ്ല്‍ ഡ്രസ്സ് കോഡാണ് ഇതിന് ധരിക്കുക. രണ്ടാം ദിനം ജംഗിള്‍ ഫീവര്‍ തീമിലുള്ള ഡ്രസ്സ് കോഡായിരിക്കും. പിന്നാലെ സൗത്ത് ഏഷ്യന്‍ ഔട്ട്ഫിറ്റിലും ആഘോഷം നടക്കും. അതിഥികള്‍ക്കായി ഹെയര്‍സ്റ്റൈലിസ്റ്റ്, സാരി ഡ്രേപ്പര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവരേയും ഒരുക്കിയിട്ടുണ്ട്.
പ്രീ വെഡ്ഡിങ് ചടങ്ങുകള്‍ക്കായി ഏകദേശം 1250 കോടി രൂപയാണ് അംബാനി കുടുംബം ചെലവഴിക്കുന്നത്. അതിഥികള്‍ക്കുള്ള ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള കണക്കാണിത്. ജാംനഗറില്‍ കംകോത്രി ചടങ്ങും അന്നസേവയും അനന്തിന്‍റെയും രാധികയുടേയും കുടുംബം നടത്തിയിരുന്നു.
ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്ക്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി, ഓസ്‌ട്രേലിയ, കാനഡ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ, വ്യവസായ പ്രമുഖരായ ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുന്ദര്‍ പിച്ചെ, ഗൗതം അദാനി തുടങ്ങിയവരെല്ലാം അതിഥികളുടെ പട്ടികയിലുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഷാറൂഖ് ഖാന്‍, മറ്റ് ക്രിക്കറ്റ് താരങ്ങള്, ബോളിവുഡ് താരങ്ങള്‍ ഇങ്ങനെ സെലിബ്രിറ്റികളുടെ ഒരു നീണ്ട നിരതന്നെയുണ്ട്.
കഴിഞ്ഞ ദിവസം രാത്രി നടന്ന ചടങ്ങില്‍ പോപ് താരം റിയാനയാണ് അതിഥികള്‍ക്ക് സംഗീത വിരുന്ന് ഒരുക്കിയത്. പോര്‍ ഇറ്റ് അപ്, വൈല്‍ഡ് തിങ്സ്, ഡയമണ്ട്സ് തുടങ്ങിയ പാട്ടുകളാണ് റിഹാനയും സംഘവും വേദിയില്‍ തകര്‍ത്താടിയത്. 66-74 കോടി രൂപയാണ് റിയാനയ്ക്കായി അംബാനി ചെലവഴിച്ചത്. അര്‍ജിത് സിങ്ങ്, ദില്‍ജിത് ദോസാന്‍ജ്, പ്രീതം, ഹരിഹരന്‍ എന്നിവരുടെ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വെറും മൂന്ന് വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്ന ജാംനഗറില്‍ 150 വിമാനങ്ങളാണ് അതിഥികളെയും കൊണ്ട് വന്നത്. 90 ശതമാനവും വിദേശത്ത് നിന്നും. വിദേശ അതിഥികളുടെ സ്വകാര്യവിമാനങ്ങള്‍ വരുന്ന കാരണത്താല്‍ താല്‍ക്കാലിക അന്താരാഷ്ട്ര പദവിയും ജദാംനഗറിലെ വിമാനത്താവളത്തിന് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 51,000 ഗ്രാമവാസികള്‍ക്ക് അംബാനിയുടെ നേതൃത്വത്തില്‍ വിരുന്ന് ഒരുക്കിയിരുന്നു. ഗ്രാമവാസികളില്‍ നിന്ന് അനുഗ്രഹം തേടിയാണ് അംബാനി കുടുംബം അന്ന സേവ നടത്തിയത്. മുകേഷ് അംബാനി, ആനന്ദ് അംബാനി, രാധിക മെര്‍ച്ചന്റ്, വീരേന്‍ മെര്‍ച്ചന്റ്, ഷൈല മെര്‍ച്ചന്റ് എന്നിവര്‍ ഗുജറാത്തി പരമ്പരാഗത അത്താഴ വിഭവങ്ങള്‍ വിളമ്പി. പ്രശസ്ത ഗുജറാത്തി ഗായകന്‍ കീര്‍ത്തിദന്‍ ഗാധ്വിയുടെ പരമ്പരാഗത നാടോടി സംഗീത വിരുന്ന് പരിപാടിയുടെ മാറ്റ് കൂട്ടി. പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ശേഷം നാല് മാസത്തെ ഇടവേള കഴിഞ്ഞ് ജൂലൈ 12-ന് മുംബൈയിലാണ് വിവാഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates