ധുരന്ധര്‍ നെറ്റ്ഫ്‌ളിക്‌സില്‍; പക്ഷെ '9 മിനിറ്റ് കാണാനില്ല'; ഒന്നും മിണ്ടാതെ അണിയറ പ്രവര്‍ത്തകര്‍; ആരാധകര്‍ കലിപ്പില്‍!

ആദ്യ ഭാഗമാണ് പോയവര്‍ഷം തിയേറ്ററിലെത്തിയത്.
Dhurandhar
Dhurandhar ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പോയ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു ധുരന്ധര്‍. രണ്‍വീര്‍ സിങ് നായകനായ, ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 1000 കോടിയലധികമാണ്. ഒരിടവേളയ്ക്ക് ശേഷമുള്ള രണ്‍വീര്‍ സിങിന്റെ ശക്തമായ തിരിച്ചുവരവിനും ധുരന്ധര്‍ കളമൊരുക്കി. കാത്തിരിപ്പിനൊടുവില്‍ ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ധുരന്ധറിന്റെ ഒടിടി എന്‍ട്രി.

Dhurandhar
'ഇതെന്തൊരു അനീതി, ധനുഷിനേക്കാള്‍ അര്‍ഹന്‍ മമ്മൂട്ടി'; പേരന്‍പിന് അവഗണന, നിരാശരായി ആരാധകര്‍

രണ്ട് മാസത്തെ തിയേറ്റര്‍ റണ്ണിന് ശേഷമാണ് ധുരന്ധര്‍ ഒടിടിയിലെത്തുന്നത്. ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഹിന്ദി ചിത്രമായി മാറിയ ധുരന്ധര്‍ ഇന്ത്യന്‍ സിനിമകളുടെ റെക്കോര്‍ഡില്‍ നാലാം സ്ഥാനത്താനുള്ളത്. ഇന്ത്യയില്‍ നിന്ന് മാത്രം 890 കോടി നേടിയ സിനിമയുടെ ആഗോള കളക്ഷന്‍ 1428 കോടിയാണ്. ഇങ്ങനെ ഒരുപാട് റെക്കോര്‍ഡുകളുമായാണ് ധുരന്ധര്‍ നെറ്റ്ഫ്‌ളിക്‌സിലെത്തിയത്. എന്നാല്‍ ഒടിടി റിലീസില്‍ ആരാധകര്‍ നിരാശരാണ്.

Dhurandhar
ഏഴ് മികച്ച നടിമാരില്‍ അഞ്ചും മലയാളികള്‍; തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡിലും മലയാള സിനിമയുടെ കൊലത്തൂക്ക്!

തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നതില്‍ നിന്നും ഒമ്പത് മിനുറ്റ് കുറവാണ് ധുരന്ധറിന്റെ ഒടിടി റണ്‍ ടൈം എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് മണിക്കൂറും 34 മിനുറ്റുമായിരുന്നു ധുരന്ധറിന്റെ തിയേറ്റര്‍ റണ്‍ ടൈം. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് പതിപ്പിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും 25 മിനുറ്റുമാണ്. ഇതോടെ ഒമ്പത് മിനുറ്റ് ട്രിം ചെയ്തതില്‍ കടുത്ത നിരാശ രേഖപ്പെടുത്തുകയാണ് ആരാധകര്‍.

പൊതുവെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ അണ്‍കട്ട് പതിപ്പ് ഒടിടിയില്‍ കാണാനുള്ള സാധ്യത നിലനില്‍ക്കെ എന്തുകൊണ്ടാണ് ഇങ്ങനൊരു നീക്കമെന്ന് മനസിലാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം തിയേറ്ററില്‍ മ്യൂട്ട് ചെയ്യാതിരുന്ന പല ഡയലോഗുകളും ഒടിടിയില്‍ മ്യൂട്ട് ചെയ്തതായും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സിനിമയിലെ ചില രംഗങ്ങള്‍ വെട്ടിയതായും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഈ തീരുമാനത്തില്‍ ആരാധകര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നുണ്ട്.

ഒരുപക്ഷെ നെറ്റ്ഫ്‌ളിക്‌സിലൂടെ സിനിമ ആഗോളതലത്തിലേക്ക് എത്തുന്നുവെന്നതാകാം വെട്ടലുകള്‍ക്ക് പിന്നിലെ കാരണമെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലെത്തുന്നതോടെ പാക്കിസ്ഥാനിലും ഗള്‍ഫ് രാജ്യങ്ങളിലും സിനിമയെത്തും. അതുകൊണ്ടാകാം പ്രകോപനപരമായ രംഗങ്ങളും ഡയലോഗുകളും ഒഴിവാക്കിയതെന്നാണ് ചിലരുടെ അഭിപ്രായം.

രണ്‍വീര്‍ സിങ് നായകനായ ചിത്രത്തില്‍ അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, ആര്‍ മാധവന്‍, സാറ അര്‍ജുന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളിലായി ഒരുക്കിയ സിനിമയുടെ ആദ്യ ഭാഗമാണ് പോയവര്‍ഷം തിയേറ്ററിലെത്തിയത്. രണ്ടാം ഭാഗം ഈ വര്‍ഷം ഈദിനാകും റിലീസാവുക.

Summary

9 minutes of Dhurandhar got trimmed as the movie makes ott release in netflix. some dialouges are muted too. sparked fans outrage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com