Peranbu
Peranbu

'ഇതെന്തൊരു അനീതി, ധനുഷിനേക്കാള്‍ അര്‍ഹന്‍ മമ്മൂട്ടി'; പേരന്‍പിന് അവഗണന, നിരാശരായി ആരാധകര്‍

സാദനയെ അവഗണിച്ചതും വിമര്‍ശിക്കപ്പെടുന്നുണ്ട്.
Published on

2016 മുതല്‍ 2022 വരെയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയവര്‍ നിരവധിയാണ്. മികച്ച നടിമാരില്‍ ഏഴില്‍ അഞ്ചും മലയാളികളാണ്. ഇതിന് പുറമെ മറ്റ് പല മേഖലകളിലും മലയാളികള്‍ നേട്ടം കൊയ്തിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി ആരാധകര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ നിരാശരാണ്.

Peranbu
ഏഴ് മികച്ച നടിമാരില്‍ അഞ്ചും മലയാളികള്‍; തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡിലും മലയാള സിനിമയുടെ കൊലത്തൂക്ക്!

മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നഷ്ടമായതില്‍ നിരാശ പങ്കിടുകയാണ് മമ്മൂട്ടി ആരാധകര്‍. 2018 ല്‍ മമ്മൂട്ടിയെ നായകനാക്കി റാം ഒരുക്കിയ ചിത്രമാണ് പേരന്‍പ്. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം വലിയ പ്രശംസ നേടുകയും ചെയ്തിരുന്നു.

Peranbu
'അവാര്‍ഡ് വാങ്ങിയവരും കൊടുത്തവരും വീട്ടില്‍ പോയി നാല് ദിവസമായി; ചടങ്ങ് 25 ന്, കത്ത് കിട്ടിയത് 29ന്; ഈ 'സമയനിഷ്ഠ'യെ എങ്ങനെ പ്രശംസിക്കണം?'

2018 ല്‍ മികച്ച നടനുള്ള പുരസ്‌കരാം സ്വന്തമാക്കിയത് ധനുഷ് ആണ്. വട ചെന്നൈയിലെ പ്രകടനത്തിലൂടെയാണ് ധനുഷ് പുരസ്‌കാരം നേടിയത്. ധനുഷിനേക്കാള്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് യോഗ്യന്‍ മമ്മൂട്ടിയാണെന്നാണ് താരത്തിന്റെ ആരാധകര്‍ വാദിക്കുന്നത്. പേരന്‍പിലെ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാദനയെ അവഗണിച്ചതും വിമര്‍ശിക്കപ്പെടുന്നുണ്ട്.

സമീപകാലത്തെ ഒരു ബാല താരത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു സാദനയുടേതെന്നും പുരസ്‌കാരം നല്‍കാതെ പോയത് അനീതിയാണെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി പേരാണ് പേരന്‍പിനോടുള്ള അവഗണനയ്‌ക്കെതിരെ രംഗത്തെത്തുന്നത്.

അതേസമയം, ഏഴ് മികച്ച നടിമാരില്‍ അഞ്ചും മലയാളികളാണ്. 2016ല്‍ പാമ്പ സട്ടൈ എന്ന ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് മികച്ച നടിയായപ്പോള്‍ 2017 ല്‍ അരത്തിലൂടെ നയന്‍താരയാണ് മികച്ച നടിയായത്. 2019 ല്‍ അസുരനിലൂടെ മഞ്ജു വാര്യരും പുരസ്‌കാരം നേടി. 2020 ല്‍ സൂരരൈ പൊട്രിലൂടെ അപര്‍ണ ബാലമുരളിയും പുരസ്‌കാരം നേടി. നേരത്തെ ഈ ചിത്രത്തിലൂടെ അപര്‍ണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു.ജയ് ഭീമിലൂടെ 2021 ല്‍ ലിജോ മോള്‍ മികച്ച നടിയായി.

Summary

Fans are furious as Mammootty and Peranbu gets no awards at Tamilnadu state film awards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com