96 ചരിത്രം കുറിക്കുമോ!! കേരളത്തില്‍ നിന്ന് മാത്രം നേടിയത് ഏഴ് കോടിയോളം

96 ചരിത്രം കുറിക്കുമോ!! കേരളത്തില്‍ നിന്ന് മാത്രം നേടിയത് ഏഴ് കോടിയോളം

തമിഴ് ചിത്രമായ 96 മലയാളികളെയും ഏറെ സ്വാദീനിച്ചു. പ്രമേയവും താരങ്ങളുമെല്ലാം മലയാളിക്ക് പ്രിയപ്പെട്ടതായതിനാല്‍ ആകുമിത്. 
Published on

ഷ്ടപ്രണയത്തിന്റെ ആഴപ്പരപ്പുകളും സൗഹൃദത്തിന്റെ മായാപ്പാടുകളും നനുത്ത ഒരു രാത്രിയുടെ അകമ്പടിയോടു കൂടി പറയുന്ന 96 എന്ന ചിത്രം ചുരുങ്ങിയ സമയം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ന്ടിയത് ഏഴ് കോടിയോളം രൂപയുടെ നേട്ടമാണ്. തമിഴ് ചിത്രമായ 96 മലയാളികളെയും ഏറെ സ്വാദീനിച്ചു. പ്രമേയവും താരങ്ങളുമെല്ലാം മലയാളിക്ക് പ്രിയപ്പെട്ടതായതിനാല്‍ ആകുമിത്. 

വെറും അന്‍പത് ലക്ഷം രൂപ ചെലവിലാണ് ഇത് കേരളത്തില്‍ വിതരണം ചെയ്തത്. ഇതുവരെ നേടിയ ഗ്രോസ് ഏകദേശം ഏഴു കോടി രൂപയോളവും. സിനിമയുടെ വിതരണാവകാശത്തിനും പ്രമോഷനും ആകെ ചെലവായ തുകയാണ് 50 ലക്ഷം. ഒക്ടോബര്‍ അഞ്ചിന് കേരളത്തിലെത്തിയ ചിത്രം 18 ദിവസം കൊണ്ട് നേടിയത് 7.02 കോടി രൂപ. അതായത് ബ്ലോക്ബസ്റ്റര്‍ സിനിമകള്‍ക്ക് ലഭിക്കുന്ന ലാഭമാണ് ഈ ചിത്രത്തിലൂടെ വിതരണക്കാരന്‍ സ്വന്തമാക്കിയത്.

സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ മൃദുല്‍ വി. നാഥ്, സുധിര്‍ എന്നിവര്‍ ചേര്‍ന്ന് ആണ് 96 കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ആദ്യദിവസം കേരളത്തില്‍ 95 തിയറ്റുകളിലായിരുന്നു റിലീസ് ചെയ്തത്. രണ്ടാമത്തെ ആഴ്ച 106, മൂന്നാംവാരം പിന്നിട്ടപ്പോള്‍ 104. റിലീസ് ചെയ്ത് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും നൂറിന് മുകളില്‍ തിയറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നുണ്ടായിരുന്നു.

സ്‌കൂള്‍ കാലഘട്ടത്തില്‍ പ്രണയിച്ചിരുന്ന റാമിന്റെയും ജാനുവിന്റെയും 22 വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ചയും തുടര്‍ന്ന് ഒരു രാത്രി നടക്കുന്ന സംഭവങ്ങളുമാണ് '96. ചിത്രം ആദ്യ നാല് ദിവസം കൊണ്ട് 96 നേടിയത് 10 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ്. മദ്രാസ് എന്റര്‍െ്രെപസസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് ആദ്യ നാല് ദിവസങ്ങള്‍ക്കുള്ളില്‍ നേടിയത് 2 കോടി രൂപയാണ്. സിനിമയുടെ ആഗോള കലക്ഷന്‍ അന്‍പത് കോടി പിന്നിട്ട് കഴിഞ്ഞു. 

ഫോട്ടോഗ്രാഫറായിരുന്ന സി പ്രേംകുമാറിന്റെ ആദ്യസംവിധാനസംരഭമാണ് 96. വിജയ് സേതുപതി-തൃഷ ജോഡികളായിരുന്നു സിനിമയുടെ മറ്റൊരു മുതല്‍ക്കൂട്ട്. ഇരുവര്‍ക്കുമൊപ്പം വര്‍ഷ ബോളമ്മ, ആദിത്യ ഭാസ്‌കര്‍, ഗൗരി ജി കൃഷ്ണ, ദേവദര്‍ശിനി, തുടങ്ങിവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. ഗോവിന്ദ് മേനോന്‍ ഈണം നല്‍കിയ അതിമനോഹരമായ ഗാനങ്ങളാണ് മറ്റൊരു ആകര്‍ഷണം. മഹേദിരന്‍ ജയരാജുവിന്റെ ഛായാഗ്രഹണവും സിനിമയുടെ മാറ്റ് കൂട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com