'96ന് 11 എണ്ണം, 'ഹേ ജൂഡിന് മൂന്ന്', അവാര്‍ഡുകള്‍ എണ്ണി തൃഷ; കണ്ണുതള്ളി ആരാധകര്‍; ചിത്രം വൈറല്‍

എനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ എണ്ണുകയാണ് എന്ന അടിക്കുറിപ്പിലാണ് താരം അവാര്‍ഡുകളുടെ ചിത്രം പങ്കുവെച്ചത്
'96ന് 11 എണ്ണം, 'ഹേ ജൂഡിന് മൂന്ന്', അവാര്‍ഡുകള്‍ എണ്ണി തൃഷ; കണ്ണുതള്ളി ആരാധകര്‍; ചിത്രം വൈറല്‍
Updated on
1 min read

ണ്ട് പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് തൃഷ. തനിക്കൊപ്പം വന്ന പലരും കളം വിട്ടെങ്കിലും ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയായി നിറഞ്ഞു നില്‍ക്കുകയാണ് താരം. കുറച്ചു നാളുകളായി മികച്ച സിനിമകളിലെ ശക്തമായ കഥാപാത്രങ്ങളെയാണ് തൃഷ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 96 തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ നെഞ്ചിലേറ്റിയിരുന്നു. ഇതിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. 2019 അവസാനിക്കാനിരിക്കേ തനിക്ക് ലഭിച്ച പുരസ്‌കാരങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. 

96 ലെ ജാനുവിനാണ് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ചത്. കൂടാതെ മലയാളത്തില്‍ നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച ഹേ ജൂഡും മികച്ച പ്രതികരണം നേടിയിരുന്നു. ഈ ചിത്രത്തിനും താരത്തെ തേടി നിരവധി സമ്മാനങ്ങള്‍ ലഭിച്ചു. എനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ എണ്ണുകയാണ് എന്ന അടിക്കുറിപ്പിലാണ് താരം അവാര്‍ഡുകളുടെ ചിത്രം പങ്കുവെച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

Counting my blessings 11 for #96 3 for #HeyJude Thank you all for the love

A post shared by Trish (@dudette583) on

ടേബിളിനു മുകളില്‍ അവാര്‍ഡുകള്‍ നിരത്തിവെച്ച് അത് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന തൃഷയെയാണ് ചിത്രത്തില്‍ കാണുന്നത്. 11 പുരസ്‌കാരങ്ങളാണ് 96 ലെ അഭിനയത്തിന് ലഭിച്ചത്. മൂന്നെണ്ണം ഹേ ജൂഡിനും.  എന്തായാലും താരത്തിന്റെ അവാര്‍ഡ് ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ക്വീന്‍ ഓഫ് അവാര്‍ഡ്‌സ് എന്നാണ് തൃഷയെ ആരാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം 96ലെ അഭിനയത്തിന് തൃഷയ്ക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഈ പതിറ്റാണ്ടിലെ അവസാനത്തേത് എന്ന അടിക്കുറിപ്പില്‍ ഇതിന്റെ ചിത്രവും താരം പങ്കുവെച്ചിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 

The last one for this decade #filmfare #96

A post shared by Trish (@dudette583) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com