ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകൻ, വെളിപ്പെടു‌ത്തി താരം

'എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. നാട്ടുകാര്‍ക്ക് പായസം കൊടുത്തെന്നും പറയും'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

റെ ആരാധകരുള്ള താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ ഒരു സ്പെഷ്യൽ ആരാധകനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ പേരിൽ ക്ഷേത്രം പണിത ആരാധകനെക്കുറിച്ചാണ് ഹണി റോസ് പറഞ്ഞത്. തന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ടു മുതൽ വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നാണ്  താരം പറഞ്ഞത്. ഒരു ചാനല്‍ ഷോയിലാണ് ഹണി റോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

തമിഴ് ആരാധകനാണ് താരത്തിന്റെ പേരിൽ ക്ഷേത്രം പണിതത്. ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കും. പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറഞ്ഞു. എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. നാട്ടുകാര്‍ക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്‌നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് പറയുന്നു.

2005ല്‍ റിലീസ് ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മോഹൻലാലിനും മമ്മൂട്ടിക്കും ഉൾപ്പടെ നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചു. 'അക്വാറിയം' ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററിലാണ് ഒടുവില്‍ അഭിനയിച്ചത്. ഈ ചിത്രം വൈകാതെ പുറത്തിറങ്ങും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com