സായ് അഭ്യങ്കാർ അല്ല; മണിരത്നം സിനിമയ്ക്ക് സം​ഗീതമൊരുക്കുന്നത് റഹ്മാൻ തന്നെ

സായ് അഭ്യങ്കാർ ആയിരിക്കും ചിത്രത്തിന് സം​ഗീതമൊരുക്കുന്നത് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
Mani Ratnam, A R Rahman
Mani Ratnam, A R Rahmanഫെയ്സ്ബുക്ക്
Updated on
1 min read

സംവിധായകൻ മണിരത്നവും നടൻ വിജയ് സേതുപതിയും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് സിനിമാ ലോകം കേട്ടത്. ചെക്ക ചെവന്ത വാനം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന് സം​ഗീതമൊരുക്കുന്നത് എ ആർ റഹ്മാനാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ മദ്രാസ് ടോക്കീസ്.

മണിരത്നം- റഹ്മാൻ കോമ്പോ വീണ്ടുമെത്തുമ്പോൾ സം​ഗീത പ്രേമികൾക്കും സിനിമാ പ്രേക്ഷകർക്കും ചിത്രത്തിലുള്ള ആവേശം ഇരട്ടിയാവുകയാണ്. റോജ, കാട്ര് വെളിയിടൈ, ചെക്ക ചെവന്ത വാനം, ഓകെ കൺമണി, രാവണൻ, പൊന്നിയിൻ സെൽവൻ (1, 2 ), തഗ് ലൈഫ് തുടങ്ങി നിരവധി പ്രൊജക്ടുകളിൽ മണിരത്നവും റഹ്മാനും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

നേരത്തെ സായ് അഭ്യങ്കാർ ആയിരിക്കും ചിത്രത്തിന് സം​ഗീതമൊരുക്കുന്നത് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഒരു പ്രണയചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരം. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം മദ്രാസ് ടോക്കീസിന്റെ 23-ാമത്തെ സിനിമ കൂടിയാണ്.

Mani Ratnam, A R Rahman
'ആട് 3'യ്ക്ക് നെ​ഗറ്റീവ് റിവ്യൂ: ആറാട്ടണ്ണനെ മർദിച്ച് യുവാവ്; പരാതി കൊടുത്തതിന് പിന്നാലെ മാപ്പ് പറച്ചിൽ

അതേസമയം കമൽ ഹാസനെ നായകനാക്കിയൊരുക്കിയ ത​ഗ് ലൈഫ് ആണ് മണിരത്നത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. വൻ ഹൈപ്പിലാണ് ചിത്രം എത്തിയതെങ്കിലും തിയറ്ററിൽ പരാജയപ്പെട്ടിരുന്നു. കാട്ടാൻ ആണ് വിജയ് സേതുപതിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന പ്രൊജക്ട്.

Mani Ratnam, A R Rahman
'ഇപ്പോൾ എന്റെ ഉത്തരവാദിത്വം കൂടി, പ്രേക്ഷകരെ നിരാശപ്പെടുത്താനാകില്ലല്ലോ'; നന്ദി പറഞ്ഞ് 'ധുരന്ധർ' താരം

വെബ് സീരിസ് ആയാണ് കാട്ടാൻ പ്രേക്ഷകരിലേക്കെത്തിയത്. സീരിസ് നിർമിക്കുന്നതും വിജയ് സേതുപതി തന്നെയാണ്. ഏക് ദിൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സായ് പല്ലവി. ബ്രഹ്മാണ്ഡ ചിത്രം രാമായണയിലും സായ് പല്ലവിയാണ് നായികയായെത്തുന്നത്.

Summary

Cinema News: A R Rahman to compose for Mani Ratnam's next film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com