'മോളെ നീയൊരിക്കലും ഒറ്റയ്ക്കല്ല'; ഭാവനയെ കെട്ടിപ്പിടിച്ച് ആരാധിക; അവളോടൊപ്പം' എന്നതിന്റെ ഉത്തമ ഉദാഹരണം!

ആ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കുകയാണ്.
Bhavana
Bhavanaവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ഒരിടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ ഭാവന ചിത്രമാണ് അനോമി. റിയാസ് മറത്ത് എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെബിന്‍ ബെന്‍സണ്‍, ദൃശ്യ രഘുനാഥ്, റഹ്മാന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ തിയേറ്റര്‍ വിസിറ്റിന് ഭാവനയും താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമെത്തിയിരുന്നു. ഇതിനിടെ നടന്നൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Bhavana
'ഒന്നര മാസത്തോളം വീടിന് പുറത്തിറങ്ങിയില്ല, ആരോടും സംസാരിച്ചില്ല'; നിശബ്ദമായൊരു പോരാട്ടത്തിലായിരുന്നു ഞാന്‍: ഭാവന

തിയേറ്റര്‍ വിസിറ്റിനിടെ ഭാവനയെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിക്കുന്ന ആരാധികയുടെ വിഡിയോയാണ് വൈറലാകുന്നത്. ഭാവനയെ ചേര്‍ത്തു പിടിച്ചു കൊണ്ട് ആരാധിക പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കുകയാണ്.

Bhavana
'ആളുമാറി വെട്ടുകിട്ടിയ കമല്‍, ഫ്രിഡ്ജില്‍ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം'; ഉര്‍വശിയുടെ സഹോദരങ്ങളുടെ മരണത്തെപ്പറ്റി ആലപ്പി അഷ്‌റഫ്

''വേറൊന്നുമല്ല, മോളുടെ സിനിമ ആയതു കൊണ്ട് മാത്രമാണ് വന്നത്. എല്ലാവരും എപ്പോഴും അവളുടെ കൂടെ തന്നെ വേണം. മോളെ നീയൊരുക്കലും ഒറ്റയ്ക്കല്ല'' എന്നാണ് ആരാധിക പറയുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തനിക്ക് പിന്തുണയും സ്‌നേഹവും നല്‍കി കൂടെ നില്‍ക്കുന്നവരോട് നന്ദിയും സ്‌നേഹവും ഒരിക്കലും വാക്കുകളാല്‍ അറിയാക്കാനാകില്ലെന്ന് ഭാവന പറഞ്ഞിരുന്നു.

വിഡിയോ വൈറലാതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായെത്തുന്നത്. ' ശെരിക്കും 'അവളോടൊപ്പം' എന്നതിന്റെ ഉത്തമ ഉദാഹരണം.. വെറുതെ സോഷ്യല്‍ മീഡിയയില്‍ രണ്ട് വരി എഴുതുന്നതോ ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന് സംസാരിക്കുന്നതോ മാത്രമല്ല അവളുടെ സിനിമ ഇറങ്ങുമ്പോള്‍ തിയേറ്ററില്‍ പോയി കണ്ട് തന്നെ സപ്പോര്‍ട്ട് ചെയ്താലേ സിനിമ കരിയറിന് അവള്‍ക്ക് സപ്പോര്‍ട്ട് ആവുകയുള്ളൂ' എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

'കേരള സമൂഹം അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം തന്നെയായിരിക്കും, കരയാതെ പിടിച്ചു നില്‍ക്കുന്നു. എന്നിട്ടും കുറെ പേര്‍ പറയുന്നു ഒന്നും നടന്നിട്ടില്ല വെറുതെ പറയുന്നതാണെന്ന്.' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. അതേസമയം മികച്ച പ്രതികരണങ്ങളാണ് ഭാവനയുടെ ചിത്രത്തിന് ലഭിക്കുന്നത്.

Summary

A woman hugs Bhavana during Anomie theatre visit. Says you are not alone in heart touching video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com