

രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന നടൻ ആമിർ ഖാനും സുഹൃത്ത് ഗൗരി സ്പ്രാട്ടും തമ്മിൽ വിവാഹിതരായി. മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ആമിറിന്റെ മുൻ ഭാര്യമാരും മക്കളും വിവാഹ ചടങ്ങിനെത്തിയിരുന്നു.
കല്യാണത്തിന് ആശംസാപ്രവാഹമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അത്യധികം സന്തോഷത്തോടെ ആമിർ തന്റെ മുൻ ഭാര്യമാരെ വിവാഹ വേദിയിലേക്ക് ക്ഷണിക്കുകയും മറ്റും ചെയ്യുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മൂന്നാം വിവാഹത്തിന് പിന്നാലെ ആമിർ ഖാന്റെ വിവാഹങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.
മുൻ ഭാര്യമാരെ ഒന്നിപ്പിച്ചു നിർത്തി കൊണ്ടുള്ള വിവാഹത്തിനിടയിലും ആമിറിനെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. 'നമ്മളൊക്കെ പ്രൊഫൈൽ ചിത്രം മാറ്റുന്നത് പോലെയാണ് ആമിർ ഖാൻ ഭാര്യമാരെ മാറ്റുന്നത്' എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
അതേസമയം ആമിറിന്റെ ജാതി വച്ച് വിമർശിക്കുന്നവരും കുറവല്ല. 'ആമിർ ഇതുവരെ വിവാഹം ചെയ്ത മൂന്ന് സ്ത്രീകളും ഹിന്ദുക്കളാണെന്നും അതെന്താ മുസ്ലീം സ്ത്രീകളിലാരും യോഗ്യരല്ലേ എന്നും' ചിലർ ചോദിക്കുന്നു. 'ഇയാളുടെ കയ്യിൽ പണമുണ്ട് - നിങ്ങൾക്ക് ഇഷ്ടമുള്ളത്രയും വിവാഹം ചെയ്യൂ, പഴയ കുടുംബങ്ങളെയും ക്ഷണിക്കൂ, അവരുമായി സൗഹൃദം പുലർത്തൂ'.- എന്നാണ് മറ്റൊരാളുടെ കമന്റ്.
'ഇത് ഒരുതരം അത്ഭുതം തന്നെയാണ്. ഒരു സാധാരണ പുരുഷൻ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടുമ്പോൾ, അയാൾ മറ്റൊരാളുടെ മുഖത്തേക്ക് പോലും നോക്കാറില്ല. എന്നാൽ ആമിർ മൂന്നാം തവണയാണ് വിവാഹിതനാകുന്നത്, അദ്ദേഹത്തിന്റെ ആദ്യ രണ്ട് ഭാര്യമാരും അദ്ദേഹത്തിന് വിവാഹാശംസകൾ നൽകാൻ വന്നിരിക്കുന്നു. സമ്പന്നരുടെ ലോകം തികച്ചും വ്യത്യസ്തമായ ഒന്നാണ്. നമ്മുടേത് തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ്. ഉടൻ തന്നെ നാലാമത്തെ വിവാഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'.- എന്നാണ് വേറൊരാൾ കുറിച്ചിരിക്കുന്നത്.
'ഓരോ 16 വർഷത്തിലും ഇയാൾ ഒരു പുതിയ ഭാര്യയെ കണ്ടെത്തും. സ്ത്രീകൾ എന്തിനാണ് ഇയാളെ വിവാഹം കഴിക്കാൻ സമ്മതിക്കുന്നതെന്ന് ചിന്തിക്കണമെന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം 1986 ൽ ആണ് ആമിറും റീന ദത്തയും തമ്മിൽ വിവാഹിതരാകുന്നത്.
ജുനൈദ് ഖാൻ, ഇറ ഖാൻ എന്നീ രണ്ട് മക്കളാണ് ഈ ബന്ധത്തിൽ ആമിറിനുള്ളത്. 2002 ൽ ഇരുവരും വിവാഹമോചനം നേടി. 2005 ൽ കിരൺ റാവുവിനെ ആമിർ വിവാഹം കഴിച്ചു. ആസാദ് റാവു ഖാൻ എന്നൊരു മകനും ദമ്പതികൾക്കുണ്ട്. 2021 ൽ അവർ വിവാഹമോചനം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates