'എല്ലാം ചെയ്തത് ഫൈസലിന്റെ നന്മയ്ക്ക്; തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ മുമ്പും'; സഹോദരന് ആമിറിന്റെ മറുപടി

ആമിർ തന്നെ വീട്ടുതടങ്കലിലാക്കിയെന്നായിരുന്നു സഹോദരന്റെ ആരോപണം
Aamir Khan
Aamir Khanഫയല്‍
Updated on
1 min read

തനിക്കും കുടുംബത്തിനുമെതിരെ സഹോദരന്‍ ഫൈസല്‍ ഖാന്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ആമിര്‍ ഖാന്‍. കുടുംബത്തോടൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിലൂടെയാണ് ഫൈസലിന് ആമിര്‍ മറുപടി നല്‍കിയിരിക്കുന്നത്. അമ്മയേയും സഹോദരങ്ങളേയും കുറിച്ചുള്ള ഫൈസിലിന്റെ വാക്കുകള്‍ കുടുംബത്തെയാകെ വേദനിപ്പിക്കുന്നതാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

Aamir Khan
നിയമം നോക്കുന്നത് വിജയ് ബാബുവിന്റെ സര്‍ട്ടിഫിക്കറ്റല്ല; ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലര്‍ത്തണം; മറുപടിയുമായി സാന്ദ്ര തോമസ്

''തന്റെ അമ്മ സീനത്ത് താഹിര്‍ ഹുസൈനേയും സഹോദരി നിഖത് ഹെഗ്‌ഡേയേയും സഹോദരന്‍ ആമിര്‍ ഖാനേയും കുറിച്ചുള്ള ഫൈസലിന്റെ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ സങ്കടപ്പെടുത്തുന്നതാണ്. ഇതാദ്യമായിട്ടല്ല ഫൈസല്‍ കാര്യങ്ങളെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നത്. ഒരു കുടുംബം എന്ന നിലയില്‍ ഞങ്ങളുടെ ഉദ്ദേശശുദ്ധിയും ഐക്യവും ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് തിരിച്ചറിയുന്നു'' എന്നാണ് കുടുംബം പ്രസ്താവനയില്‍ പറയുന്നത്.

Aamir Khan
'അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍'; മുഖ്യമന്ത്രിക്കൊപ്പമുള്ള സെൽഫിയുമായി അഹാന

''ഫൈസലുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊക്കെ കുടുംബം ഒരുമിച്ച് കൈക്കൊണ്ടാതാണ്. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്തും സ്‌നേഹവും അനുകമ്പയും അദ്ദേഹത്തിന്റെ വൈകാരികവും മാനസികവുമായ നല്ല ജീവിതവും മുന്‍നിര്‍ത്തിയുമാണ് തീരുമാനങ്ങളെടുത്തിട്ടുള്ളത്. ഇക്കാരണങ്ങളാല്‍ ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട വേദനിപ്പിക്കുന്ന, പ്രയാസകരമായൊരു ഘട്ടത്തെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു'' എന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും തങ്ങളോട് കനിവ് കാണിക്കണമെന്നും കുടുംബം പ്രസ്താവനയില്‍ പറയുന്നുണ്ട്. ആമിര്‍ ഖാന് പുറമെ മുന്‍ ഭാര്യ റീന ദത്തയും മക്കളായ ജുനൈദ് ഖാനും ഐറ ഖാനും പ്രസ്താവനയില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഇവരെ കൂടാതെ മുന്‍ ഭാര്യ കിരണ്‍ റാവു, ഫര്‍ഹദ് ദത്ത, സന്തോഷ് ഹെഗ്‌ഡെ, സെഹര്‍ ഹെഗ്‌ഡെ, മന്‍സൂര്‍ ഖാന്‍, നുസത്ത് ഖാന്‍, ടിന ഫോന്‍സെസ, സെയ്ന്‍ മരിയ ഖാന്‍, പബ്ലു ഖാന്‍ എന്നിവരും പ്രസ്താവനയില്‍ ഒപ്പ് വച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫൈസല്‍ ആമിറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ആമിര്‍ ഒരു കൊല്ലം തന്നെ വീട്ടില്‍ പൂട്ടിയിട്ടു. തനിക്ക് സ്‌കിസോഫ്രീനിയ ആണെന്നും താന്‍ ഭ്രാന്തനാണെന്നുമാണ് കുടുംബം പറഞ്ഞിരുന്നതെന്നുമാണ് ഫൈസലിന്റെ ആരോപണം. തന്നേയും ആമിറിനേയും തെറ്റിപ്പിച്ചത് കുടുംബത്തിലെ ചിലരാണെന്നും ഫൈസല്‍ പറഞ്ഞിരുന്നു. നിലവില്‍ കുടുംബത്തില്‍ നിന്നും അകന്നാണ് ഫൈസല്‍ കഴിയുന്നത്.

Summary

Aamir Khan and family gives clarification on Faisal Khan's allegations. according to their statement they did everything for his well being.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com