15 മിനിറ്റുള്ള വേഷത്തിന് വാങ്ങിയത് 20 കോടിയോ? 'കൂലി'യിലെ ആമിറിന്റെ പ്രതിഫലം പുറത്ത്

രജനികാന്തിന് 200 കോടിയും അതിഥി വേഷത്തിലുള്ള ആമിര്‍ ഖാന് 20 കോടിയും പ്രതിഫലം ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.
Coolie, Aamir Khan
Coolie, Aamir Khanഫെയ്സ്ബുക്ക്
Updated on
1 min read

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി വ്യാഴാഴ്ച തിയറ്ററുകളിലെത്തുകയാണ്. കാസ്റ്റിങ് കൊണ്ടു തന്നെയാണ് കൂലി പ്രേക്ഷകരെ അമ്പരിപ്പിക്കുന്നത്. ബോളിവുഡിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെയുള്ള സൂപ്പർ താരങ്ങളും കൂലിയുടെ ഭാ​ഗമാകുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലവും ആരാധകർക്കിടയിൽ ചർച്ചയായി മാറുകയാണ്.

രജനികാന്തിന് 200 കോടിയും അതിഥി വേഷത്തിലുള്ള ആമിര്‍ ഖാന് 20 കോടിയും പ്രതിഫലം ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാല്‍ ആമിര്‍ ഖാന്റെ പ്രതിഫലത്തെ സംബന്ധിച്ച് പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിലെ അതിഥി വേഷത്തിനായി ആമിര്‍ ഖാന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ആമിര്‍ 20 കോടി വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പാടെ തള്ളുകയാണ് അവര്‍. കഥ പോലും കേള്‍ക്കാതെയാണ് ആമിര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്നും പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 15 മിനിറ്റോളം വരുന്ന സീനുകള്‍ മാത്രമാണ് ആമിറിന് ചിത്രത്തിലുള്ളത് എന്നാണ് പുറത്തുവരുന്ന വിവരം. ആമിര്‍ ഖാന്‍ രജനികാന്തിന്റെ വലിയ ആരാധകനാണ്.

Coolie, Aamir Khan
'പൊരുതി നേടിയ വിവാഹ മോചനം; സന്തോഷിച്ച് തുടങ്ങുമ്പോഴേക്കും ക്യാന്‍സര്‍ തേടി എത്തി'; ആദ്യമായി വെളിപ്പെടുത്തി ജുവല്‍ മേരി

അദ്ദേഹത്തോട് സ്‌നേഹവും ബഹുമാനവുമുണ്ട്. കൂലിയുടെ അണിയറപ്രവര്‍ത്തകരോടും അദ്ദേഹത്തിന് അടുപ്പമുണ്ട്. കഥ പൂര്‍ണമായി കേള്‍ക്കാതെ തന്നെ ആമിര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. ടീമിനോടുള്ള അടുപ്പത്തിന്റെ പേരിലാണ് അദ്ദേഹം ആ വേഷം ചെയ്തത്, അതിനായി അദ്ദേഹം പ്രതിഫലമൊന്നും വാങ്ങിയിട്ടില്ല', ആമിര്‍ ഖാന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Coolie, Aamir Khan
ബം​ഗാളി നടി ബസന്തി ചാറ്റർജി അന്തരിച്ചു

അതേസമയം കൂലി അഡ്വാൻസ് ബുക്കിങ്ങിലും റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട്. ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ് എന്നിവരാണ് കൂലിയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്.

Summary

Cinema News: Aamir Khan's remuneration for the movie Coolie has been revealed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com