

മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് ആമിർ ഖാൻ. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന് അത്ര നല്ല സമയമല്ല. സിനിമയിൽ നിന്ന് താരം മാറി നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. അതിനൊപ്പം പല വിവാദങ്ങളിലും താരം അകപ്പെട്ടു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആമിറിന്റെ ഒരു വിഡിയോ ആണ്. പാർട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ കാലിടറിപ്പോകുന്ന ആമിറിനെയാണ് വിഡിയോയിൽ കാണുന്നത്.
പാർട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ താരം ബാലൻസ് തെറ്റി വീഴാൻ പോകുന്നതും വാതിലിൽ പിടിച്ചു നിൽക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. തുടർന്ന് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് എത്തുന്നത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണെന്നാണ് വിമർശകർ പറയുന്നത്. താരത്തിന്റെ ലുക്കും പരിഹാസങ്ങൾക്ക് കാരണമാകുന്നുണ്ട്. ബോളിവുഡിന്റെ പാർട്ടി ആഘോഷങ്ങളിൽ നിന്നൊക്കെ അകന്നു നിൽക്കുന്ന താരമാണ് ആമിർ. അതുകൊണ്ട് തന്നെ താരത്തിന്റേതായി ഇങ്ങനെയൊരു വിഡിയോ വൈറലാകുന്നതും ഇതാദ്യമാണ്.
അതിനിടെ താരം വിഷാദത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നത്. ഷാരുഖ് ഖാന്റെ പത്താൻ, ജവാൻ സിനിമകളുടെ വമ്പൻ വിജയം ആമിറിനെ തകർത്തു എന്നാണ് പ്രചരിക്കുന്നത്. അതിനിടെ താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. ആമിർ ഖാനെ വെറുതെ വിടണമെന്നും ഒരാൾക്ക് മദ്യപിക്കാനും ഒഴിവ് സമയം ആസ്വദിക്കുവാനുമുള്ള അവകാശവുമുണ്ടെന്നാണ് ആരാധകർ പറയുന്നത്.
ദംഗൽ സിനിമയാണ് ബോക്സ് ഓഫിസിൽ ഹിറ്റായി മാറിയ ആമിർ ചിത്രം. അതിനു ശേഷം ഇറങ്ങിയ സീക്രട്ട് സൂപ്പർസ്റ്റാറും മികച്ച വിജയം നേടി. എന്നാൽ പിന്നീട് ഇറങ്ങിയ തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, ലാൽ സിങ് ഛദ്ദ എന്നീ ചിത്രങ്ങൾ വൻ പരാജയമായി മാറുകയായിരുന്നു. രണ്ട് വർഷത്തേക്ക് അഭിനയത്തിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന് ഈ വർഷമാണ് ആമിർ പ്രഖ്യാപിച്ചത്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും താൻ മാനസികമായി ആഗ്രഹിക്കുന്നതും ഇതുതന്നെയാണെന്നുമായിരുന്നു ആമിർ പറഞ്ഞത്. എന്നാൽ നിർമാണത്തിൽ സജീവമാണ് താരം. 
 
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
