'മലയാളത്തിന് മുൻപ് ഉണ്ടാകില്ല'; ദൃശ്യം 3 ഹിന്ദി റീമേക്കിന് ആശിർവാദിന്റെ വിലക്ക്

മലയാളത്തിന് മുൻപ് ദൃശ്യം 3 യുടെ ഹിന്ദി പതിപ്പ് പുറത്തുവരില്ലെന്നാണ് റിപ്പോർട്ടുകൾ.
Drishyam
Drishyamഎക്സ്
Updated on
1 min read

മലയാളികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണിപ്പോൾ. മലയാളത്തിന് മുൻപ് ദൃശ്യം 3 യുടെ ഹിന്ദി പതിപ്പ് പുറത്തുവരില്ലെന്നാണ് റിപ്പോർട്ടുകൾ.

മലയാളം പതിപ്പിന്റെ ചിത്രീകരണം തീരാതെ, റിലീസ് ചെയ്യാതെ റീമേക്ക് സിനിമകളെക്കുറിച്ചുള്ള വിവരങ്ങളോ പ്രൊമോയോ പുറത്തുവിടരുത് എന്ന നിബന്ധന വച്ചാണ് ആശിർവാദ് സിനിമാസും ജീത്തു ജോസഫും ഹിന്ദി നിർമാതാക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് ദ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു.

ഹിന്ദി ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് ടീസർ ഒക്ടോബർ 2 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരാധകരിലേക്ക് എത്തിയില്ല. ദൃശ്യം 3 പ്രഖ്യാപനം വന്നപ്പോൾ തന്നെ ഹിന്ദി പതിപ്പിന്റെ നിർമാതാക്കൾ ആദ്യം തങ്ങളുടെ പതിപ്പ് പുറത്തിറക്കാൻ ശ്രമിച്ചിരുന്നു. പനോരമ സ്റ്റുഡിയോസ് ആണ് ചിത്രം ഹിന്ദിയിൽ നിർമിക്കുന്നത്.

Drishyam
ഉല്ലാസ് പന്തളത്തിന് സംഭവിച്ചതെന്ത്? കണ്ണുനിറഞ്ഞ് ലക്ഷ്മി നക്ഷത്ര; നടന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ ആരാധകര്‍, വിഡിയോ

മലയാളത്തിൽ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തങ്ങളുടെ അനുമതിയില്ലാതെ ഹിന്ദി പതിപ്പുമായി മുന്നോട്ട് പോയാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജീത്തു ജോസഫ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. ആറ് ഭാഷകളിലേക്കാണ് ദൃശ്യം റീമേക്ക് ചെയ്തിരുന്നത്.

Drishyam
'മലമ്പാമ്പിന്റെ മണമുണ്ടല്ലോ...സഹിക്കാൻ പറ്റില്ല! 'തിയേറ്ററി'ലെ റോളിനായി തെങ്ങുകയറ്റം പഠിച്ചു'; ചാലഞ്ചിങ് റോളിനെക്കുറിച്ച് റിമ

ഹിന്ദിയിൽ അജയ് ദേവ്‌​ഗൺ, ശ്രിയ ശരൺ, തബു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. നിഷികാന്ത് കമ്മത്ത് ആണ് ഹിന്ദി ദൃശ്യം സംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 22 നാണ് ദൃശ്യം 3 ഷൂട്ടിങ് ആരംഭിച്ചത്. മോഹൻലാൽ, മീന, ആശ ശരത്, സിദ്ദിഖ്, മുരളി ​ഗോപി, അൻസിബ ഹസൻ, എസ്തർ അനിൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

Summary

Cinema News: Aashirvad Cinemas bans hindi version of Drishyam 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com