'അന്നൊരുപാട് പരീക്ഷണങ്ങൾ ഇല്ലായിരുന്നു, ഉണ്ടായിരുന്നെങ്കിൽ ഞാൻ ശ്രമിച്ചേനേ'; സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ച് അബ്ബാസ്

ഞാനൊക്കെ അഭിനയിക്കുന്ന സമയത്ത് എല്ലാം ഫിക്സഡ് ആയിരുന്നു.
Abbas
Abbas ഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയപ്പോൾ സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ച് നടൻ അബ്ബാസ്. സിനിമയുടെ സാങ്കേതികവശങ്ങളിലാണ് മാറ്റം വന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ മാറ്റം തോന്നിയത് കഥയിലാണെന്നും അബ്ബാസ് പറയുന്നു. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പത്ത് വർഷം കഴിഞ്ഞ് സിനിമയിലേക്ക് വരുമ്പോൾ സിനിമയുടെ സാങ്കേതികവശം തന്നെ മാറിപ്പോയി. കഥയിൽ മാറ്റം വന്നു. ഞാനുണ്ടായിരുന്ന സമയത്തേക്കാൾ ഒരുപാട് വൈവിധ്യമാർന്ന കഥകൾ വരാൻ തുടങ്ങി. ഒരു അഭിനേതാവ് എന്ന നിലയിൽ വലിയൊരു പ്ലാറ്റ്ഫോം ആണിപ്പോൾ കിട്ടുന്നത്.

നേരത്തെ എങ്ങനെയായിരുന്നുവെന്ന് വച്ചാൽ, ഒരു നടൻ റൊമാന്റിക് റോൾ ആണ് ചെയ്യുന്നതെങ്കിൽ റൊമാൻസിൽ തന്നെ നിന്നു പോകും. ഇപ്പോൾ ഒടിടിയിൽ ആയാലും സിനിമയിലായാലും സബ്ജക്ട് നോക്കുകയാണെങ്കിൽ വ്യത്യസ്തതയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതാണ് എനിക്ക് ഇഷ്ടമായത്.

ഞാനൊക്കെ അഭിനയിക്കുന്ന സമയത്ത് എല്ലാം ഫിക്സഡ് ആയിരുന്നു. പരീക്ഷിക്കാൻ ഒന്നും പറ്റില്ലായിരുന്നു. അന്നത്തെകാലത്ത് പരീക്ഷിക്കാൻ പറ്റുമായിരുന്നെങ്കിൽ ഞാനത് ശ്രമിക്കുമായിരുന്നു. അന്നത്തെകാലത്ത്, ടെലി ഫിലിമിലും ടിവി സീരിയലിലുമൊക്കെ ഞാൻ വർക്ക് ചെയ്തിരുന്നു. ഇപ്പോൾ സാഹചര്യം കുറേക്കൂടി മെച്ചപ്പെട്ടു.

എല്ലാം കുറച്ചു കൂടി തുറന്ന ഒരു സാ​ഹചര്യമാണുള്ളത്. കഥ കേൾക്കുന്ന കാര്യമാണെങ്കിലുമൊക്കെ. ഡിജിറ്റൽ കണ്ടന്റുകൾ കണ്ട് പ്രേക്ഷകരും കുറേ കൂടി തുറന്നമനസുള്ളവരായി". - അബ്ബാസ് പറഞ്ഞു. 1990 കളിൽ സിനിമയിൽ സജീവമായ നടനാണ് അബ്ബാസ്. കാതൽ ദേശം എന്ന സിനിമയിലൂടെയാണ് അബ്ബാസ് അഭിനയരം​ഗത്തേക്ക് കടക്കുന്നത്.

Abbas
‌‌‌'നിനക്കറിയാം, ഞാൻ...'; ഭാവനയ്ക്ക് രസകരമായ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമായെങ്കിലും ചില സിനിമകൾ പരാജയപ്പെട്ടതോടെ നായക സ്ഥാനത്ത് നിന്ന് അബ്ബാസ് പിന്തള്ളപ്പെട്ടു. നിരാശനായ അബ്ബാസ് 2001 ന് ശേഷം പൂർണമായും സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് അദ്ദേഹം ന്യൂസിലൻഡിലേക്ക് താമസം മാറി.

Abbas
അക്കൗണ്ടില്‍ ഉണ്ടെങ്കിലും 1000 രൂപ അയക്കുമോ എന്ന് ഭര്‍ത്താവിനോട് ചോദിക്കും, എന്റെ ഫാന്റസിയായിരിക്കാം: സ്വാസിക

ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ് അബ്ബാസ്. വലിയൊരു ഇടവേളയ്ക്ക് ശേഷം ജി വി പ്രകാശ്കുമാർ നായകനായെത്തിയ ഹാപ്പിരാജ് എന്ന ചിത്രത്തിലൂടെയായിരുന്നു അബ്ബാസിന്റെ സിനിമാ രം​ഗത്തെക്കുള്ള മടങ്ങിവരവ്. എക്സാം ആണ് അബ്ബാസിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Summary

Abbas talks about his career break.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com