'ലഭിച്ചതത്രയും വളരെ വിചിത്രമായ മോശം കമന്റുകള്‍'; വൈറല്‍ സ്‌റ്റേജ് ഷോയെക്കുറിച്ച് അഭയ ഹിരണ്‍മയി

സ്‌റ്റേജില്‍ കയറുമ്പോള്‍ എന്റെ തലച്ചോറിനെ ഞാന്‍ സ്വിച്ച് ഓഫ് ചെയ്യും
Abhaya Hiranmayi
Abhaya Hiranmayiഇന്‍സ്റ്റഗ്രാം
Updated on
1 min read

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യം. കഴിഞ്ഞ ദിവസം അഭയയുടെ ഒരു വിഡിയോ വൈറലായിരുന്നു. സറ്റേജില്‍ പാട്ടുപാടി ഡാന്‍സ് ചെയ്യുന്ന അഭയയുടെ വിഡിയോയാണ് വൈറലായത്. ഈ വിഡിയോയ്ക്ക് തനിക്ക് ലഭിച്ച മോശം കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് അഭയ ഹിരണ്‍മയി.

Abhaya Hiranmayi
'അന്ത്യകര്‍മങ്ങള്‍ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടേണ്ടതുണ്ടോ? എവിടെ നോക്കിയാലും മൊബൈല്‍ ഫോണും ക്യാമറയും'; രൂക്ഷ വിമര്‍ശനവുമായി സുപ്രിയ മേനോന്‍

വളരെ മോശവും വിചിത്രവുമായ കമന്റുകളാണ് തന്റെ വിഡിയോയ്ക്ക് ലഭിച്ചതെന്നാണ് അഭയ പറയുന്നത്. മറ്റെല്ലാം മറന്ന് ആളുകളെ രസിപ്പക്കുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അഭയ പറയുന്നു. ഒരു പൊതുപരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അഭയയുടെ പ്രതികരണം.

Abhaya Hiranmayi
'ഭഭബ'യിലെ ധ്യാനിന്റെ പ്രസ് മീറ്റ് രംഗം; പൃഥ്വിരാജിനോടുള്ള പക വീട്ടലോ?; ബോധമുള്ളവര്‍ ഇങ്ങനെ ചെയ്യില്ലെന്ന് സോഷ്യല്‍ മീഡിയ

''രണ്ട് മൂന്ന് ദിവസം മുമ്പ് ഞാന്‍ ചെയ്‌തൊരു ഷോയില്‍ ഞാന്‍ പച്ച വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. സ്റ്റേജില്‍ ഞാന്‍ ഡാന്‍സ് ചെയ്തിരുന്നു. അതിന്റെ വിഡിയോയുടെ താഴെ വരുന്നത് വളരെ മോശം കമന്റുകളാണ്. ഭയങ്കര വിചിത്രമായ കമന്റുകളാണ് അതെല്ലാം. ഞാനൊരു കലാകാരിയാണ്. സ്‌റ്റേജില്‍ കയറുമ്പോള്‍ എന്റെ തലച്ചോറിനെ ഞാന്‍ സ്വിച്ച് ഓഫ് ചെയ്യും'' അഭയ പറയുന്നു.

''ഇപ്പോള്‍ എന്റെ വര്‍ക്കിനെക്കുറിച്ചു സംസാരിക്കുമ്പോഴും തലച്ചോറിന്റെ ഒരു ഭാഗത്ത് എന്റെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. പക്ഷെ സ്റ്റേജില്‍ കയറുമ്പോള്‍ എന്റെ ബ്രെയ്‌നിനെ ഞാന്‍ സ്വിച്ച് ഓഫ് ചെയ്യും. എന്റെ മുന്നിലുള്ള ജനങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുകയാണ് ലക്ഷ്യം. എനിക്കും ആസ്വദിക്കാന്‍ സാധിച്ചാലെ അവരേയും രസിപ്പിക്കുകയുള്ളൂ. അങ്ങനെ ഞാന്‍ ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്നതിനെയാണ് വളരെ മോശം കമന്റുകള്‍ പറയുന്നത്'' എന്നും അഭയ പറയുന്നു.

പിന്നാലെ അഭയയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ എത്തുന്നുണ്ട്. എന്ത് ധരിക്കണം എന്നുള്ളത് അഭയയുടെ സ്വാതന്ത്ര്യമാണെന്നാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്. അഭയയ്ക്ക് നേരിടേണ്ടി വന്നത് ബോഡി ഷെയ്മിങ് ആണെന്നും പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അതേസമയം താരത്തിന്റെ വസ്ത്രത്തെ ക്രൂരമായി അധിക്ഷേപിക്കുന്നവരുമുണ്ട്.

Summary

Abhaya Hiranmayi about the comments she recieved for viral stage show. Calls them weird.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com