'അന്ത്യകര്‍മങ്ങള്‍ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടേണ്ടതുണ്ടോ? എവിടെ നോക്കിയാലും മൊബൈല്‍ ഫോണും ക്യാമറയും'; രൂക്ഷ വിമര്‍ശനവുമായി സുപ്രിയ മേനോന്‍

'ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണ്. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തില്‍ ശാന്തമായി ഒന്ന് വിലപിക്കാന്‍ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസം മുട്ടുന്നത് കാണുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്'
Supriya Menon with strong criticism
Supriya Menon with strong criticismscreen grab
Updated on
1 min read

മലയാള സിനിമയുടെ പ്രിയങ്കരനായ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകള്‍ തത്സമയം ക്യാമറയിലും മൊബൈലിലും പകര്‍ത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍. ദുഃഖം എന്നത് വ്യക്തിപരമായ ഒന്നാണെന്നും പ്രിയപ്പെട്ട ഒരാള്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും സുപ്രിയ തന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം അതിരുകടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിയയുടെ പ്രതികരണം.

Supriya Menon with strong criticism
'ഒരു ദുസ്വഭാവവും ഇല്ലാത്ത ഭർത്താവ്, അതോർത്ത് എനിക്ക് ചിരി വന്നു'; ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ പിറന്നത് ഇങ്ങനെ

'ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണ്. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തില്‍ ശാന്തമായി ഒന്ന് വിലപിക്കാന്‍ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസം മുട്ടുന്നത് കാണുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. എവിടെ നോക്കിയാലും ക്യാമറകളും മൊബൈല്‍ ഫോണുകളും മാത്രം. കോണുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നവര്‍, വിലാപയാത്രയിലേക്ക് എത്തുന്ന സിനിമാ താരങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നവര്‍.

Supriya Menon with strong criticism
'ശ്രീനിയേട്ടന്റെ ശരീരത്തില്‍ തീയാളുമ്പോള്‍ ...; ആ മുഖത്തിനു മുന്നില്‍ ക്‌ളാപ്പ് ബോര്‍ഡും പിടിച്ചുനിന്ന പയ്യന്‍ ഇപ്പോള്‍ ഒറ്റക്കാണ്'

എത്തുന്നവരിലാകട്ടെ പലരും തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ ദുഃഖിക്കുന്നവരാണ്. മരിച്ചുപോയവര്‍ക്കും അവര്‍ ബാക്കിവെച്ചു പോയവര്‍ക്കും കുറച്ചുകൂടി മര്യാദ നമ്മള്‍ നല്‍കേണ്ടതല്ലേ? ജീവിതത്തിന്റെ ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്രയും വലിയൊരു ദുരന്തത്തിന് നടുവില്‍ നില്‍ക്കുന്ന ആ കുടുംബത്തിന്റെ വേദന എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. നമ്മള്‍ സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ? എത്രത്തോളം വാര്‍ത്താ പ്രാധാന്യം നല്‍കണം എന്നതിനൊരു പരിധിയില്ലേ?

പ്രിയപ്പെട്ട ഒരാളോട് വിടപറയാന്‍ ശ്രമിക്കുന്ന തകര്‍ന്നുപോയ ഒരു കുടുംബത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കാണുന്ന രീതിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അന്ത്യകര്‍മങ്ങള്‍ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടുകയും ചെയ്യേണ്ടതുണ്ടോ?'സുപ്രിയ മേനോന്‍ കുറിച്ചു.

Summary

Supriya Menon with strong criticism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com