'ഏട്ടാ ഈ വേദനയിൽ നിന്ന് പ്രപഞ്ചം നിങ്ങളെ മോചിപ്പിക്കും'; ​ഗോപി സുന്ദറിന്റെ അമ്മയുടെ വിയോ​ഗത്തിൽ അഭയ ഹിരൺമയിയും അമൃതയും

നിങ്ങളുടെ സംഗീതത്തിന്റെ നാൾവഴികൾ എനിക്കറിയാം.
Gopi Sundar
ഗോപി സുന്ദർ, അമൃത സുരേഷ്, അഭയ ഹിരൺമയിഇൻസ്റ്റ​ഗ്രാം
Updated on
1 min read

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിന് ആശ്വാസ വാക്കുകളുമായി ​മുൻപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയി. വ്യാഴാഴ്ചയാണ് ​ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് അന്തരിച്ചത്. ​ഗോപി സുന്ദർ തന്നെയായിരുന്നു ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും. ഈ വലിയ സങ്കടം മറികടക്കാൻ ഗോപിക്ക് സാധിക്കട്ടെയെന്നും വഴികാട്ടിയായി അമ്മ എന്നും കൂടെയുണ്ടായിരിക്കുമെന്നും അഭയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ​

ഗോപിസുന്ദറിനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രവും അഭയ പങ്കുവച്ചിട്ടുണ്ട്. "നിങ്ങളുടെ സംഗീതത്തിന്റെ നാൾവഴികൾ എനിക്കറിയാം. അമ്മയിലൂടെ കേട്ട റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിൽ തുടങ്ങിയതാണ് ആ യാത്ര. ഇനിയുള്ള കാലമത്രയും അമ്മ നിങ്ങളുടെ വഴികാട്ടിയായി ഒപ്പമുണ്ടായിരിക്കട്ടെ.

അമൃത സുരേഷിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി
അമൃത സുരേഷിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

ഏട്ടാ, ഈ വേദന മറികടക്കാനുള്ള ഊർജം പ്രപഞ്ചം നൽകും. അമ്മയിലൂടെ തന്നെ നിങ്ങളുടെ മുറിവ് സുഖപ്പെടട്ടെ", -അഭയ ഹിരൺമയി കുറിച്ചു. ഗായിക അമൃത സുരേഷും ആദരാഞ്ജലി നേർന്നിട്ടുണ്ട്. അമ്മ ആദരാഞ്ജലികൾ എന്നാണ് അമൃതയും ലിവിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. അമ്മ എങ്ങും പോയിട്ടില്ലെന്നും എപ്പോഴും തനിക്കൊപ്പമുണ്ടായിരിക്കുമെന്നും ​ഗോപി സുന്ദർ കുറിച്ചിരുന്നു. ​

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com