
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. അമ്മയുടെ വിയോഗ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ ഗോപി സുന്ദര്‍ അറിയിച്ചു. അമ്മക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഗോപി സുന്ദര്‍ കുറിപ്പ് പങ്കുവെച്ചത്.
'അമ്മ എന്നും തന്റെ ശക്തിയും വഴി കാട്ടിയുമാണ്, സംഗീതത്തിലും സംഗീതത്തിന്റെ ഓരോ ചുവടുകളിലും ഹൃദയത്തിലും അമ്മ എന്നും ഉണ്ടാകുമെന്നും' അദ്ദേഹം പറഞ്ഞു.
'അമ്മ, നിങ്ങളെനിക്ക് ജീവിതം തന്നു, സ്നേഹവും എന്റെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള കരുത്തും തന്നു. ഞാന്‍ സൃഷ്ടിക്കുന്ന സംഗീതത്തിന്റെ ഓരോ നോട്ടിലും നിങ്ങളെനിക്ക് തന്ന സ്നേഹമുണ്ട്. നിങ്ങള്‍ പോയിട്ടില്ല. എന്റെ ഹൃദയത്തിലും സംഗീതത്തിലും ഞാന്‍ വെക്കുന്ന ഓരോ ചുവടിലും നിങ്ങളുണ്ട്. നിങ്ങളുടെ ആത്മാവ് സമാധാനം കണ്ടെത്തട്ടേ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. പക്ഷെ എനിക്കറിയാം നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്ന്, എന്നെ നോക്കുന്നുണ്ടെന്ന്. റെസ്റ്റ് ഇന്‍ പീസ് അമ്മ. നിങ്ങള്‍ എന്നും എന്റെ കരുത്തും മാര്‍ഗദീപവുമായിരിക്കും'' എന്നായിരുന്നു ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളിലൂടെ അനുശോചനം അറിയിക്കുന്നത്. ഗായിക അമൃത സുരേഷും കമന്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂരില്‍ വച്ചാണ് ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് മരണപ്പെടുന്നത്. 65 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വടൂക്കര ശ്മശാനത്തില്‍ നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക