വാത്തി കമിങ്ങിന് ഹിരണ്‍മയിയുടെ കിടിലന്‍ ഡാന്‍സ്, കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാതെ സ്റ്റെപ്പിട്ട് ഗോപി സുന്ദറും; വിഡിയോ

ഗോപി സുന്ദറിനെ ഡാന്‍സ് കളിപ്പിക്കാനുള്ള ശ്രമമാണ് എട്ടു നിലയില്‍ പൊട്ടിയത്
അഭയ ഹിരണ്‍മയിയും ഗോപി സുന്ദറും/ ഇന്‍സ്റ്റഗ്രാം
അഭയ ഹിരണ്‍മയിയും ഗോപി സുന്ദറും/ ഇന്‍സ്റ്റഗ്രാം
Updated on: 
1 min read

മലയാള സംഗീത ലോകത്തെ സൂപ്പര്‍താരജോഡികളാണ് അഭയ ഹിരണ്‍മയിയും ഗോപി സുന്ദറും. ഇരുവരും ഒന്നിച്ചുള്ള രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തനിക്കുണ്ടായ ഒരു പരാജയം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഹിരണ്‍മയി. ഗോപി സുന്ദറിനെ ഡാന്‍സ് കളിപ്പിക്കാനുള്ള ശ്രമമാണ് എട്ടു നിലയില്‍ പൊട്ടിയത്.

വിജയ് നായകനായി എത്തിയ മാസ്റ്റര്‍ സിനിമയില്‍ അനിരുഥ് സംഗീതം നല്‍കിയ വാത്തി കമിങ് എന്ന ഗാനത്തിനൊപ്പമാണ് ഇരുവരുടേയും ഡാന്‍സ്. പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന ഹിരണ്‍മയിയാണ് വിഡിയോയില്‍. അതിന് അടുത്തായി കസേരയില്‍ ഇരുന്നു കൊണ്ട് ഹിരണ്‍മയിക്കൊപ്പം സ്റ്റെപ് ഇടുന്ന ഗോപി സുന്ദറിനേയും വിഡിയോയില്‍ കാണാം. അദ്ദേഹത്തെ ഡാന്‍സ് ചെയ്യിക്കാനുള്ള എന്റെ പരാജയമായ ശ്രമം- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് വിഡിയോക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ആ മനുഷ്യനെ എഴുന്നേല്‍പ്പിക്കാനാണ് സയനോര ഫിലിപ്പ് കുറിച്ചത്. മടിയന്‍ എന്നായിരുന്നു സയനോരക്ക് ഹിരണ്‍മയി നല്‍കിയ മറുപടി. അതിനിടെ പോസ്റ്റിന് അടിയില്‍ വിമര്ഡശനം ഉയര്‍ത്തിയ ആള്‍ക്ക് രൂക്ഷമായി മറുപടി നല്‍കാനും താരം മറന്നില്ല. തമാശ ആസ്വദിക്കാന്‍ പോലും അറിയില്ലേ എന്നും എല്ലാത്തിലും കുറ്റം കണ്ടുപിടിക്കുകയാണോ എന്നുമാണ് വിമര്‍ശകനോട് ഹിരണ്‍മയി ചോദിക്കുന്നത്. മോശം കമന്റിട്ടാല്‍ ബ്ലോക്ക് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com