'സംഗീതിന്റെ കഥാപാത്രം ബേസിലിനെ ഉന്നം വച്ചുള്ളതോ?'; ഗൂഢാലോചന തിയറികള്‍ക്ക് മറുപടി നല്‍കി അഭിനവ്

രണ്ടാം പകുതി വലിച്ചു നീട്ടിയതായി തോന്നുന്നില്ലേ? എന്ന ചോദ്യത്തിനും സംവിധായകന്‍ മറുപടി പറയുന്നു
Mollywood Times
Mollywood Times
Updated on
2 min read

അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയ്ക്ക് ശേഷം നസ്ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ ചിത്രമാണ് മോളിവുഡ് ടൈംസ്. ബോക്‌സ് ഓഫീസിലും പിന്നീട് ഒടിടിയിലും ചിത്രം ചര്‍ച്ചയായി മാറിയിരുന്നു. സിനിമയ്ക്കുള്ള സിനിമയുടെ കഥ പറഞ്ഞ ചിത്രത്തിലെ കഥാപാത്രങ്ങളും ചര്‍ച്ചയായിരുന്നു. ചില കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ സിനിമാ ലോകത്തുള്ള ചിലരുമായി സാമ്യമുള്ളതാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

ചിത്രത്തിലെ സംഗീത് പ്രതാപിന്റെ കഥാപാത്രം യഥാര്‍ത്ഥത്തില്‍ ബേസില്‍ ജോസഫാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രധാന ആരോപണങ്ങളിലൊന്ന്. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ബേസില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ എല്ലാ സംശയങ്ങള്‍ക്കും സംവിധായകന്‍ തന്നെ വിരാമമിട്ടിരിക്കുകയാണ്.

മോളിവുഡ് ടൈംസിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് തന്നെ മറുപടി പറയുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അഭിനവ്. ''ഓണ്‍ലൈനില്‍ പ്രചരിക്കുന്ന മോളിവുഡ് ടൈംസുമായി ബന്ധപ്പെട്ട കോണ്‍സ്പിറസി തിയറികളില്‍ എന്തെങ്കിലും സത്യമുണ്ടോ?'' എന്നായിരുന്നു ഒരാളുടെ ചോദ്യം.

''ഇല്ല. ആരൊക്ക ആരൊക്കെയാണെന്ന് കണ്ടെത്തുന്നതിന് പകരം എല്ലാവരും കഥാപാത്രങ്ങളിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത് ചര്‍ച്ചയാക്കിയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഇന്റര്‍വ്യുകളില്‍ ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് ഈ കഥ ഭാവനയാണെന്നും കഥാപാത്രങ്ങള്‍ ഞാനും രാമുവും ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുള്ളവരുടെ മിശ്രണം ആണെന്നും. സിനിമയില്‍ തീര്‍ച്ചയായും എന്റെ ജീവിതത്തിലെ അംശങ്ങളുണ്ട്. പക്ഷെ അത് അധികവും ഭാവനയില്‍ പൊതിഞ്ഞിരിക്കുകയാണ്. അതിനാല്‍ പ്രേക്ഷകര്‍ക്ക് അത് കീറിമുറിക്കാനോ ഒരു നിഗമനത്തിലേക്ക് എത്താനോ സാധിക്കില്ല'' അഭിനവ് പറയുന്നു.

''ചില വ്യക്തികളെ തുറന്നു കാണിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യമെങ്കില്‍ അതിനൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇട്ടാല്‍ മതിയായിരുന്നു. ചില അപ്രിയ സത്യങ്ങള്‍ പറയുകയായിരുന്നു എന്റെ ഉദ്ദേശം. അതില്‍പരമായി ഒന്നുമില്ല. ഒടിടി റിലീസിന് ശേഷം വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ചിത്രവുമായി കണക്ട് ചെയ്യാന്‍ സാധിച്ചുവെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ എന്നും പറഞ്ഞിട്ടുള്ളത് പോലെ തന്നെ, ഈ സിനിമ വളരെ സ്‌പെഷ്യലാണ്. ഇത് ഒരുക്കാന്‍ ലഭിച്ച അവസരത്തിന് ഞാനെന്നും കടപ്പട്ടെിരിക്കും'' എന്നും അഭിനവ് പറയുന്നു.

സിനിമ ഇഷ്ടപ്പെട്ടു. പക്ഷെ രണ്ടാം പകുതി കുറച്ച് വലിച്ചു നീട്ടിയതായി തോന്നുന്നില്ലേ? എന്ന ചോദ്യത്തിനും സംവിധായകന്‍ മറുപടി പറയുന്നുണ്ട്. അതെ. എന്റെ പിഴവാണ്. അടുത്ത സിനിമയില്‍ കുറച്ചുകൂടി ശ്രദ്ധിക്കാം എന്നാണ് അഭിനവ് പറഞ്ഞത്. നസ്ലന്‍ നായനാകയ ചിത്രത്തില്‍ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, ഗോപിക രമേശ്, വിനീത് ശ്രീനിവാസന്‍, ജഗദീഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Mollywood Times
'സാര്‍ എന്ന് വിളിക്കണം, വെറും വിഡി സതീശനല്ല, കേരള സിഎം വിഡി സതീശന്‍'; മുഖ്യനെ പേര് വിളിച്ച മഹേഷ് കുഞ്ഞുമോന് സൈബറാക്രമണം
Mollywood Times
7 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി നാരായണന്‍; നായകന്‍ നസ്ലെന്‍
Mollywood Times
അന്‍സിബയ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി; നാളെ ഹൈക്കോടതിയെ സമീപിക്കും
Summary

Abhinav Sunder Naik responds to questions about characters in Mollywood Times.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com