

നസ്ലെന്‍ നായകനായ, അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ ചിത്രമാണ് മോളിവുഡ് ടൈംസ്. ബോക്‌സ് ഓഫീസിലും പിന്നീട് ഒടിടിയിലെത്തിയപ്പോഴും ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു. സിനിമയുടെ പിന്നാമ്പുറ കഥ പറഞ്ഞ സിനിമ സംവിധായകന്റെ സ്വന്തം അനുഭവങ്ങളും കണ്ടുമുട്ടിയ വ്യക്തികളേയുമൊക്കെ കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ചതായിരുന്നു.
മോളിവുഡ് ടൈംസ് കണ്ടവരെല്ലാം അന്വേഷിച്ചിരുന്നൊരു കാര്യമുണ്ടായിരുന്നു. ചിത്രത്തില്‍ അല്‍ത്താഫ് സലിം അവതരിപ്പിച്ച സുനിലേട്ടന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? തുടക്കം മുതലേ നസ്ലെന്റെ വിനീത് മാധവന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് സുനിലേട്ടന്‍ എന്ന സിഡി കടക്കാരന്‍. ഈ കഥാപാത്രത്തിന്റെ ഉറവിടം തേടി സോഷ്യല്‍ മീഡിയ കുറേ അലഞ്ഞിരുന്നു.
ആ ചോദ്യങ്ങള്‍ക്ക് അഭിനവ് തന്നെ മറുപടി നല്‍കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംസാരിക്കവെയാണ് അഭിനവ് യഥാര്‍ത്ഥ സുനിലേട്ടന്‍ ആരെന്ന് വെളിപ്പെടുത്തിയത്. മോളിവുഡ് ടൈംസിലെ അല്‍ത്താഫ് സലീമിന്റെ കഥാപാത്രം ആരുമായി ബന്ധപ്പെട്ടതാണെന്ന് അറിയാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞയാള്‍ക്കാണ് അഭിനവ് മറുപടി നല്‍കിയത്.
''സുനില്‍ വിഡിയോസ് വയനാട് കല്‍പ്പറ്റയിലെ ഒരു കാസറ്റ്/സിഡി കടയെ ആസ്പദമാക്കിയുള്ളതാണ്. എന്റെ കുട്ടിക്കാലത്തിന്റെ മുഖ്യഭാഗവും അവിടെയാണ് ചെലവിട്ടത്. സുനിലേട്ടന്റെ കഥാപാത്രം എന്റെ മാമന്‍ സുനില്‍ അമ്മാവനുള്ള ആദരമാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ വലിയൊരു വിഡിയോ-ഓഡിയോ ലൈബ്രറി ഉണ്ടായിരുന്നു. ജീവിതത്തില്‍ പിന്നീട് ഡിവിഡികളും ബ്ലു റേകളും ശേഖരിക്കാന്‍ എനിക്ക് പ്രചോദനം ആയത് അതാണ്'' എന്നായിരുന്നു അഭിനവിന്റെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates