'ചേച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു'; അമൃതയുടെ പിറന്നാൾ കേക്കിൽ സർപ്രൈസുമായി അഭിരാമി

ചേച്ചിയെ പോലെ കഷ്ടപ്പെടുന്ന ഒരാൾ ഇതിൽ കൂടുതൽ അർഹിക്കുന്നുണ്ടെന്നും അഭിരാമി കൂട്ടിച്ചേർത്തു.
Abhirami, Amritha Suresh
Abhirami, Amritha Sureshഇൻസ്റ്റ​ഗ്രാം
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട ​ഗായികമാരിലൊരാളാണ് അമൃത സുരേഷ്. കഴി‍ഞ്ഞ ദിവസമായിരുന്നു അമൃതയുടെ പിറന്നാൾ. ഇപ്പോഴിതാ അമൃതയുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചെത്തിയിരിക്കുകയാണ് അനിയത്തി അഭിരാമി സുരേഷ്. അമൃതയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം റീക്രിയേറ്റ് ചെയ്ത കേക്കാണ് അഭിരാമി അമൃതയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്.

വലിയ ആഘോഷങ്ങൾ നടത്താനുള്ള അവസ്ഥയിൽ ആയിരുന്നില്ലെന്നും അതുകൊണ്ട് ചെറിയ രീതിയിലായിരുന്നു ഇത്തവണത്തെ പിറന്നാൾ ആഘോഷമെന്നും അഭിരാമി പറഞ്ഞു. ചേച്ചിയെ പോലെ കഷ്ടപ്പെടുന്ന ഒരാൾ ഇതിൽ കൂടുതൽ അർഹിക്കുന്നുണ്ടെന്നും അഭിരാമി കൂട്ടിച്ചേർത്തു.

സർപ്രൈസായി കേക്ക് നൽകുന്ന വിഡിയോ ആണ് അഭിരാമി പങ്കുവച്ചത്. കേക്ക് കണ്ട് അത്ഭുതപ്പെടുന്ന അമൃതയെ വിഡിയോയിൽ കാണാം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം ഉൾപ്പെടുന്നതായിരുന്നു പരിപാടി.

"നമ്മുടെ വീട്ടിലെ എല്ലാ ചെറിയ ആഘോഷങ്ങളും നമ്മൾ വലുതായി തന്നെ ആഘോഷിക്കും. എന്നും ഓർത്തിരിക്കാൻ ഈ നിമിഷങ്ങളൊക്കെയെ ഉണ്ടാകൂ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അച്ഛനും അമ്മയും ശീലിപ്പിച്ച കാര്യമാണിത്. ഇത്തവണ എല്ലാവർക്കും വയ്യാത്തത് കൊണ്ട് വലിയ പരിപാടിയായി ചെയ്യാൻ കഴിഞ്ഞില്ല.

Abhirami, Amritha Suresh
ഞാന്‍ ജീപ്പില്‍ കയറുന്നത് കാമറയില്‍ പകര്‍ത്തിയെന്ന് ആ പൊലീസുകാരന്‍ ഉറപ്പുവരുത്തി, കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിയില്ല: മാധവ്

പക്ഷേ ഒരു കേക്ക് ചെയ്യാൻ കഴിഞ്ഞു. ചേച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എആർ റഹ്മാൻ സറിനു വേണ്ടി പാടുക എന്നത്. സിനിമയിലും പാടാൻ കഴിഞ്ഞു. അതല്ലാതെ അദ്ദേഹത്തോടൊപ്പം ഒരു സ്റ്റേജ് ഷോയും ചെയ്യാൻ കഴിഞ്ഞു. ആ പരിപാടിയുടെ ഫോട്ടോ ആണ് കേക്കിൽ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്.

Abhirami, Amritha Suresh
'ഇങ്ങനെ ഡ്രസ് ഇടുന്ന നിന്നെ റേപ്പ് ചെയ്യണമെന്ന് കമന്റ്; അക്കൗണ്ടില്‍ കുഞ്ഞിനൊപ്പമുള്ള ഫോട്ടോയും ബൈബിള്‍ വചനവും; ദുരനുഭവം പങ്കിട്ട് ദയ

ആ നിമിഷം പുനഃരാവിഷ്കരിക്കുക എന്ന് പറയുന്നത് എന്റെ ചേച്ചിക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമായിരുന്നു. നമ്മൾ അവരെ അഭിനന്ദിക്കുന്നതു പോലെയാണത്. ഇത്രയൊക്കെ സൈബർ ബുള്ളിയിങ് കിട്ടിയിട്ടും പുഞ്ചിരിക്കാൻ മടിക്കാത്ത ആൾക്ക് ഇതെങ്കിലും ചെയ്ത് കൊടുക്കേണ്ടേ’, അഭിരാമി സുരേഷ് പറഞ്ഞു.

Summary

Cinema News: Singer Abhirami gives Amrutha Suresh a birthday surprise.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com