

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും. ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അടുത്തിടെ അനന്ത് അംബാനി - രാധിക മര്‍ച്ചന്റ് വിവാഹവേദിയില്‍ ഇരുവരും ഒന്നിച്ച് എത്താതിരുന്നതും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. എന്നാലിപ്പോൾ താരങ്ങൾ വിവാഹമോചിതരായിട്ടുണ്ടാകാമെന്ന് പറയുകയാണ് ആരാധകർ.
വിവാഹമോചനത്തേക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വന്ന ഒരു പോസ്റ്റിന് അഭിഷേക് ലൈക്ക് അടിച്ചതോടെയാണ് ആരാധകർക്കിടയിൽ വീണ്ടും ഈ അഭ്യൂഹം ശക്തമായത്. ‘വെന്‍ ലവ് സ്റ്റോപ്‌സ് ഈസി’ എന്ന കാപ്ഷനോടെ ഹീന കന്ദേല്‍വല്‍ എഴുതിയ പോസ്റ്റിനാണ് അഭിഷേക് ലൈക്ക് ചെയ്തത്. അനന്ത് - രാധിക വിവാഹത്തിന് മകൾക്കൊപ്പമാണ് ഐശ്വര്യയെത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അമിതാഭ് ബച്ചനും അമ്മയ്ക്കും സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് അഭിഷേക് എത്തിയത്. ഇരുവരും ഫോട്ടോയ്ക്ക് ഒന്നിച്ച് പോസു ചെയ്യുകയും ചെയ്തിരുന്നില്ല. ഇതാണ് വിവാഹമോചന വാർത്തകൾ വീണ്ടും പ്രചരിക്കാൻ കാരണമായത്. ബച്ചന്‍ കുടുംബവുമായി ഐശ്വര്യ അത്ര രസത്തിലല്ല എന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്തായാലും താരങ്ങളുടെയോ കുടുംബത്തിന്റെയോ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 2007 ഏപ്രിൽ 20 നാണ് വിവാഹിതരായത്. 2011 നവംബർ 16 നാണ് മകൾ ആരാധ്യ ജനിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates